റീ റിലീസിങ്ങിൽ റെക്കോഡ് കളക്ഷനുമായി ഛോട്ടാ മുംബൈ

മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ റീ റിലീസിങ്ങിൽ വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ്. കേരളത്തിലെ തിയേറ്ററുകളിലെല്ലാം വമ്പൻ ഓളം സൃഷ്ടിക്കാൻ 2008ൽ ഇറങ്ങിയ ഈ ചിത്രത്തിന് സാധിച്ചു. ലിമിറ്റഡ് റിലീസിലും വമ്പൻ കളക്ഷനാണ് ചിത്രം നേടുന്നത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം ചിത്രം റീ റിലീസ് ചെയ്തിട്ട് 10 ദിവസമാകുമ്പോൾ 3.40 കോടിയാണ് നേടിയത്.

കനത്ത മഴയത്തും ആളുകൾ ഛോട്ടാ മുംബൈ കാണാൻ തിയേറ്ററിലെത്തി. ചിത്രത്തിന്റെ കേരളത്തിലെ സ്വീകാര്യത കണ്ട് ബെംഗളൂരുവിലും ഹൈദരാബാദിലും റീ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിലെ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് നിഗമനം. വടക്കൻ വീരഗാഥയുടെ കളക്ഷൻ റെക്കോഡ് ഇപ്പോൾത്തന്നെ ചിത്രം മറകടന്നുകഴിഞ്ഞു.

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി. നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു.

ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.

Tags:    
News Summary - Chhota Mumbai records record collections in re-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.