കാറ്റലിസ്റ്റ്  എന്‍റർടെയ്​ൻമെന്‍റ്​ കണ്‍സള്‍ട്ടന്‍സിയുടെ വെബ്‌സൈറ്റ്  മമ്മൂട്ടി പ്രകാശനം ചെയ്യുന്നു

കാറ്റലിസ്റ്റിന്‍റെ വെബ്‌സൈറ്റ് മമ്മൂട്ടി പ്രകാശനം ചെയ്തു

സിനിമാ മേഖലയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന കാറ്റലിസ്റ്റ് എന്‍റർടെയ്​ൻമെന്‍റ്​  കണ്‍സള്‍ട്ടന്‍സിയുടെ catalystco.in വെബ്‌സൈറ്റ് മെഗാസ്​റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു.

പ്രോജക്​ട്​ ഡിസൈനിങ്, മൂവി മാര്‍ക്കറ്റിങ്, സെലിബ്രിറ്റി മാനേജ്‌മെന്‍റ, മീഡിയ പ്രൊമോഷന്‍, കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് കാറ്റലിസ്റ്റ് നല്‍കുന്നത്. ഒരു കലയ്ക്കും വിനോദ വ്യവസായത്തിനും ഇടയ്ക്ക് ഒരു പാലം എന്ന നിലയ്ക്കാണ് കാറ്റലിസ്റ്റ് എന്‍റർടെയ്​ൻമെൻ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തിക്കുന്നതെന്നും ഇവ രണ്ടും ഒന്നിക്കുമ്പോഴാണ് എൻറർടെയ്​ൻമെന്‍റ്​  ഇന്‍ഡസ്ട്രി പൂര്‍ണമാകുന്നതെന്നും കമ്പനി സി.എം.ഡി വിവേക് രാമദേവന്‍ പറഞ്ഞു.

ബോളിവുഡില്‍ പോലും വിവിധ സേവനങ്ങള്‍ വ്യത്യസ്ത സ്ഥാപനങ്ങള്‍ നല്‍കുമ്പോള്‍ അത്തരം സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്നുവെന്നതാണ് കാറ്റലിസ്റ്റിന്‍റെ സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ കാണുമെന്നല്ലാതെ സിനിമയുമായോ സിനിമാ വ്യവസായവുമായോ യാതൊരു ബന്ധവുമില്ലാതിരുന്ന വിവേക്, നടീ-നടന്‍മാരുടെ കാസ്റ്റിങ്ങിലൂടെയാണ് സിനിമാ ബന്ധത്തിന് ആരംഭം കുറിച്ചത്. 

കാഴ്ച എന്ന സിനിമയിലൂടെ പത്മപ്രിയയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്, മലയാളം സിനിമയില്‍ ആര്‍ട്ടിസ്റ്റ് മാനേജ്‌മെന്‍റ്​ എന്ന ആശയം ആദ്യമായി പരിചയപ്പെടുത്തിയത്, സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍റെ സിനിമാപ്രവേശത്തിന് സഹായകമായത്, മലയാളം സിനിമാ രംഗത്ത് ഫിലിം മാര്‍ക്കറ്റിങ് എന്ന ആശയത്തിന് തുടക്കംകുറിച്ചത്, കൂടാതെ പേരന്‍ബ്, മാമാങ്കം, ബ്രോ ഡാഡി തുടങ്ങിയ സിനിമകളുടെ ഡിസൈനിങ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് വിവേകിന്‍റെ പ്രവര്‍ത്തനങ്ങള്‍. വൈശാഖ്, രഞ്ജന്‍ പ്രമോദ് എന്നിവരാണ് കാറ്റലിസ്റ്റ് മാനേജ് ചെയ്യുന്ന സംവിധായകര്‍. 


Tags:    
News Summary - catalystco website launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.