ദൃശ്യം 2 തിരക്കഥ ലോകോത്തരം​; ജീത്തു​വിന്​ ​രാജമൗലിയു​െട വാട്​സാപ്പ്​ സന്ദേശം

ഒ.ടി.ടി റിലീസായി എത്തി വൻവിജയമായ മോഹൻ ലാലിന്‍റെ ദൃശ്യം 2 തീർത്ത അലയൊലികൾ നിലക്കുന്നില്ല. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്ക്​ സന്തോഷിക്കാൻ വക നൽകിക്കൊണ്ട്​ സംവിധായകൻ ജീത്തു ജോസഫിനെ പ്രശംസിച്ച്​ ബ്രഹ്മാണ്ഡ സംവിധായകൻ എസ്​.എസ്​. രാജമൗലി സന്ദേശമയച്ചു.

ദൃശ്യം ആദ്യഭാഗം മാസ്റ്റര്‍പീസാണെന്നും അതിനോട് വളരെയധികം ചേര്‍ന്നുനില്‍ക്കുന്ന രണ്ടാം ഭാഗത്തിലെ തിരക്കഥ ലോകോത്തര നിലവാരത്തിലുള്ളതാണെന്നും രാജമൗലി വാട്​സാപ്പ്​ സന്ദേശത്തിലൂടെ അറിയിച്ചു.

രാജമൗലിയുടെ സന്ദേശത്തിന്‍റെ സ്​ക്രീൻഷോട്ട്​ ​ഫേസ്​ബുക്കിൽ പങ്കുവെച്ച ജീത്തു 'ബാഹുബലി' സംവിധായകന്​ നന്ദിയറിയിച്ചിരുന്നു.

Full View

2013ൽ പുറത്തിറങ്ങിയ ബോക്​സ്​ ഓഫിസ്​ ഹിറ്റ്​ ചിത്രമായ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം ​ഫെബ്രുവരി 19നാണ്​ ആമസോൺ പ്രൈമിലൂടെ റിലീസായത്​. ഒ.ടി.ടി റിലീസായതിനാൽ തന്നെ ആഗോള തലത്തിൽ ചിത്രത്തിന്​ വലിയ സ്വീകാര്യതയാണ്​ ലഭിച്ചത്​.

മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസൻ, എസ്തർ, മുരളി ​ഗോപി, അഞ്ജലി, ആശ ശരത്ത്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്​. തെലുഗുവിൽ വെങ്കിടേശിനെ നായകനാക്കി ദൃശ്യം 2 ഒരുക്കുകയാണ്​ ജീത്തു ഇപ്പോൾ.

രാജമൗലിയുടെ സന്ദേശത്തിന്‍റെ പൂർണ്ണരൂപം:

ഹായ്​ ജീത്തു, ഞാൻ സംവിധായകൻ രാജമൗലി. കുറച്ചുദിവസം മുമ്പ് ദൃശ്യം 2 കണ്ടു. അ​ത്​ ഏറെ നേരം എന്‍റെ ചിന്തകളിൽ നിറഞ്ഞു നിന്നു. അതുകൊണ്ട്​ ദൃശ്യം ആദ്യഭാഗം പോയി കണ്ടു (ദൃശ്യത്തിന്‍റെ തെലുഗു പതിപ്പായിരുന്നു റിലീസായപ്പോള്‍ കണ്ടിരുന്നത്).
ഞാനിത്​ പറയാൻ ആഗ്രഹിക്കുന്നു... ചിത്രത്തി​ന്‍റെ സംവിധാനം, തിരക്കഥ, എഡിറ്റിങ്​, അഭിനയം എല്ലാം അമ്പരപ്പിക്കുന്നതാണ്. പക്ഷേ സിനിമയുടെ രചന അതിനുമപ്പുറം മറ്റെന്തോ ആണ്. അത് ലോക നിലവാരമുള്ള ഒന്നാണ്. ദൃശ്യം ആദ്യഭാഗം മാസ്റ്റര്‍ പീസ് ആയിരുന്നെങ്കില്‍, ആദ്യഭാഗത്തോട് ഇഴചേര്‍ന്നുപോകുന്നു രണ്ടാം ഭാഗം. അത്ര തന്നെ കെട്ടുറപ്പോടെ പിടിച്ചിരുത്തുന്ന രീതിയിലൊരുക്കിയ സ്​റ്റോറിലൈനിന്​ മികവ്​ ഒട്ടും ചോരുന്നില്ല. നിങ്ങളിൽ നിന്ന്​ കൂടുതൽ മാസ്റ്റര്‍ പീസുകള്‍ പ്രതീക്ഷിക്കുന്നു.
Tags:    
News Summary - Calls Drishyam 2 'masterpiece' SS Rajamouli sends personal text to director Jeethu Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.