കെ.ജി. എഫും ബാഹുബലിയും അവതാർ 2ന് പിന്നിൽ നിൽക്കും! റിലീസിന് മുൻപ് വൻ നേട്ടവുമായി ചിത്രം

 ലോകസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാറിന്റെ രണ്ടാംഭാഗമായ അവതാർ: ദി വേ ഓഫ് വാട്ടർ. ജെയിംസ് കാമുറൂൺ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 16 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

അവതാർ പ്രദർശനത്തിനെത്തുന്നതിന് മുൻപ് തന്നെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ആദ്യദിനം രണ്ട് ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 7 കോടി രൂപയാണ് ചിത്രം ആദ്യദിനം അഡ്വാന്‍സ് ബൂക്കിങ്ങിലൂടെ നേടിയിരിക്കുന്നത്. പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 1.20 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം, കെജിഎഫ് 2, ബാഹുബലി 2 എന്നീ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടാണ് എക്കാലത്തെയും വലിയ മുന്നേറ്റങ്ങളില്‍ ഒന്നായി അവതാര്‍ മാറുന്നത്.

ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. 2009 ലാണ് അവതാറിന്റെ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. പതിമൂന്ന് വർഷത്തിന് ശേഷമാണ് അവതാർ: ദ വേ ഓഫ് വാട്ടറുമായി കാമുറൂൺ എത്തുന്നത്. 2000 കോടി മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - Box Office: Avatar: The Way Of Water sells over 2lakh tickets worth Rs 7 crore for the opening Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.