ഭാര്യ ശ്രീദേവിയുമായി മകൾ ജാൻവി കപൂറിനെ താരതമ്യം ചെയ്യരുതെന്ന് നിർമാതാവ് ബോണി കപൂർ. താരപുത്രിയുടെ ഏറ്റവും പുതിയ ചിത്രമായ മിലിയുടെ ട്രെയിലർ ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ബാലതാരമായി സിനിമയിൽ എത്തിയ ശ്രീദേവി തെന്നിന്ത്യയിൽ 150-200 ചിത്രങ്ങൾ ചെയ്തതിന് ശേഷമാണ് ബോളിവുഡിൽ എത്തിയത്. കഥാപാത്രങ്ങൾ എന്താണെന്ന് മനസിലാക്കിയതിനാൽ അവൾ സിനിമയിൽ ഒരു പ്രത്യേക തലത്തിലെത്തി. എന്റെ കുഞ്ഞ് യാത്ര തുടങ്ങിയിട്ടേയുള്ളൂ, അതിനാൽ തന്നെ അമ്മയുടെ സിനിമയുമായി അവളെ താരതമ്യം ചെയ്യരുത്. അവളുടേത് മികച്ചൊരു സിനിമ യാത്രയായിരുന്നു. ബാലതാരമായി കരിയർ തുടങ്ങിയ ശ്രീദേവിയെ സൗത്തിലെ 200 സിനിമകൾക്ക് ശേഷമാണ് ബോളിവുഡ് പ്രേക്ഷകർ കണ്ടത്' ബോണി കപൂർ പറഞ്ഞു.
അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലൻ ഹിന്ദി പതിപ്പാണ് മിലി. മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ഹിന്ദിയിലും സിനിമ ഒരുക്കിയിരിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോണി കപൂറാണ് സിനിമ നിർമിക്കുന്നത്. നവംബർ 4നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.