നടൻ വിവേക് ഒബ്രോയിയിൽ നിന്ന് കോടികൾ തട്ടിയ കേസ്; രണ്ട് സ്ത്രീകൾക്ക് ഇടക്കാല ജാമ്യം

ബോളിവുഡ് താരം വിവേക് ഓബ്റോയിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ട് സ്ത്രീകൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ബോംബൈ ഹൈകോടതി. 3000 രൂപയുടെ ബോണ്ടിലാണ് ഇടക്കാല ജാമ്യം അനവദിച്ചത്.

2023 ജൂലൈയിലാണ് നിർമാതാക്കളും ഇവന്‍റ് സംഘാടകരുമായ അനന്ദിത എന്‍റർടെയിൻമെന്‍റിന്‍റെ ഉടമകളായ സഞ്ജയ് സാഹ, നന്ദിത സാഹ, രാധിക നന്ദ തുടങ്ങിയവർക്കെതിരെയാണ് ഒബ്റോയിയുടെ സ്ഥാപനമായ ഒബ്റോയി മെഗാ എന്‍റർടെയിൻമെന്‍റ് പരാതി നൽകിയത്. 1.55 കോടി രൂപ തട്ടിയെന്നായിരുന്നു  ഒബ്റോയിയുടെ പരാതി.

വിവേക് ഒബ്റോയിയും ഭാര്യ പ്രിയങ്കയും ചേർന്ന് 2017ൽ ഒബ്റോയ് ഓർഗാനിക് എന്ന കമ്പനി തുടങ്ങിയിരുന്നു. ഓർഗാനിക് ഉൽപ്പന്നങ്ങളുടെ വിതരണമായിരുന്നു നടത്തിയത്. എന്നാൽ, ബിസിനസ് പൂട്ടേണ്ടിവന്നു. ഈ സമയത്താണ് വിവേക് ഒബ്റോയ് സഞ്ജയ് സാഹയുമായി പരിചയത്തിലാകുന്നതും സിനിമകളും ഇവന്‍റുകളും ഒരുക്കുന്ന ബിസിനസിൽ പങ്കാളികളാകുന്നത്. പറ്റിക്കപ്പെട്ടുവെന്ന് മനസിലായതിന് പിന്നാലെ താരത്തിന്‍റെ ചാർട്ടേർഡ് അക്കൗണ്ടന്‍റ് അന്ധേരി ഈസ്റ്റിലെ എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

Tags:    
News Summary - Bombay HC grants interim relief from arrest to two women accused of cheating Vivek Oberoi of over Rs 1.5 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.