ഷാരൂഖ് ഖാനും നയൻതാരയും ഒരുമിക്കുന്ന ബോളിവുഡ് ചിത്രം, സംവിധാനം ആറ്റ് ലി

സംവിധായകൻ ആറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നടൻ ഷാരൂഖാനും നയൻ താരം ഒരുമിക്കുന്നുവെന്ന് റിപ്പോർട്ട്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആറ്റ്‍ ലിയാണ് ചിത്രത്തിന്‍റെ സംവിധാനം. വന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആഗസ്ത് അവസാനത്തോടെ മുംബൈയിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. 'സാങ്കി' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

നിരവധി ഷെഡ്യൂളുകളിലായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്ത് 15ന് ടീസര്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. കിംഗ് ഖാന്‍ ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

അടുത്തിടെ ഷാറൂഖ് ഖാനും നയന്‍താരയും ഒരുമിച്ച് ചിത്രത്തിനായുള്ള ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ആറ്റ്‍ ലി ഒരുക്കുന്ന ചിത്രം കൂടിയാണിത്. 2019ല്‍ പുറത്തിറങ്ങിയ ബിഗിലാണ് അവസാന ചിത്രം.

Tags:    
News Summary - Bollywood movie starring Shah Rukh Khan and Nayanthara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.