ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി യുപിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

ഭോജ്പുരി ചലച്ചിത്ര സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരിയെ ബുധനാഴ്ച ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ സുഭാഷ്, സിനിമാ ചിത്രീകരണത്തിനായി സോൻഭദ്രയിലെ ഹോട്ടൽ തിരുപ്പതിയിൽ തന്റെ ടീമിനൊപ്പം താമസിക്കുകയായിരുന്നുവെന്ന് സോൻഭദ്ര പൊലീസ് സൂപ്രണ്ട് (എസ്പി) യഷ്വീർ സിങ് പറഞ്ഞു.

‘അദ്ദേഹത്തിന്റെ ശരീരത്തിൽ മുറിവുകളൊന്നുമില്ല. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തു’മെന്നും യഷ്വീർ സിങ് കൂട്ടിച്ചേർത്തു.

നടൻ നിതേഷ് പാണ്ഡെയെ മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് സുഭാഷ് ചന്ദ്രയുടെ വിയോഗ വാർത്ത വരുന്നത്.

'തേജസ്', 'മൻസിലേൻ അപനി അപനി', 'സായാ', 'അസ്തിത്വ ഏക് പ്രേം കഹാനി', 'ദുർഗേഷ് നന്ദിനി' തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് 51കാരനായ നിതേഷ്. 'ബദായ് ദോ', 'ഓം ശാന്തി ഓം', 'ഖോസ്ല കാ ഘോസ്ല' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.'അനുപമ', 'പ്യാർ കാ ദർദ് ഹേ മീത്താ പ്യാരാ പ്യാരാ' എന്നിവ സീരിയലുകളിലാണ് അവസാനമായി അഭിനയിച്ചത്.

Tags:    
News Summary - Bhojpuri director Subhash Chandra Tiwari found dead in hotel room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.