‘ബാക്ക് ബെഞ്ചേഴ്സ്’ ട്രെയിലർ മന്ത്രി കെ. രാജൻ പുറത്തുവിട്ടു

ക്യാമ്പസ് പ്രണയവും നൈരാശ്യവും ബന്ധങ്ങളുടെ ആർദ്രതയും പ്രമേയമായ ‘ബാക്ക് ബെഞ്ചേഴ്സ്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. റവന്യൂ മന്ത്രി കെ. രാജനാണ് ട്രെയിലർ റിലീസ് ചെയ്തത്.

പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ജിഷ്ണു, നേഹ, അരുൺ, നിമ്മി, ജെക്കോ, സിജി, മിഥുൻ, മേഘ, വിഷ്ണു, സതീഷ് ചളിപ്പാടം, നിഷ, ചിത്ര നായർ, കൃഷ്ണൻ അരീക്കോട് തുടങ്ങിയവർ അഭിനയിക്കുന്നു.


ശിവന്യാ ക്രിയേഷൻസിനു വേണ്ടി സുജിത്ത് മേനോൻ അരിപ്ര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി അമീൻ മേലാറ്റൂർ, അരുൺ പി എന്നിവർ ചേർന്നാണ്. ഗാനരചന, സംഗീതം, എഡിറ്റിങ് എന്നിവ സുജിത് മേനോൻ നിർവഹിച്ചിരിക്കുന്നു. പി.ആർ.ഒ എം.കെ ഷെജിൻ.

Tags:    
News Summary - back benchers malayalam movie trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.