Posted On
date_range Updated On
date_range ആറാട്ടിന് ശേഷം മമ്മൂട്ടി ചിത്രവുമായി ബി. ഉണ്ണികൃഷ്ണൻ
2010ൽ റിലീസായ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി പ്രമുഖ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസായ 'ആറാട്ടി'ന് ശേഷം അദ്ദേഹം സംവിധാനം ചെയ്യാനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഒരു മാസ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറാട്ടിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ തന്നെയാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടിയും രചന നിർവഹിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ഗൗരവമേറിയ വിഷയമായിരിക്കും സംസാരിക്കുക. മെയ്, ജൂണ്‍ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടിയെ കൂടാതെ ബിജു മേനോൻ, മഞ്ജു വാര്യർ സിദ്ദീഖ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.