Posted On
date_range Updated On
date_range അമ്പരപ്പിക്കാൻ അവതാർ 2 എത്തുന്നു; ട്രെയ്‍ലർ പുറത്തിറങ്ങി
ലോകത്തെമ്പാടുമുള്ള സിനിമ ആസ്വാദകരെ അമ്പരിപ്പിച്ച ചിത്രമായിരുന്നു 2009ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്റെ അവതാർ. സയൻസ് ഫിക്ഷൻ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്ന് പ്രഖ്യാപനം വന്നത് മുതൽ ആകാംക്ഷയോടെയുള്ള കാത്തിരിപ്പായിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്‍റെ ട്രെയ്‍ലർ പുറത്തിറങ്ങിയിരിക്കുകയാണ്.
അവതാര്‍: ദി വേ ഓഫ് വാട്ടർ എന്നാണ് ചിത്രത്തിന് പേര്. ഡിസംബർ 16ന് ലോകമെമ്പാടും തിയറ്ററുകളിലെത്തും. അവതാര്‍ 3 ന്‍റെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. 2024 ഡിസംബര്‍ 20 ന് റിലീസിനെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
അവതാർ 2ന് മുന്നോടിയായി ആഴ്ചകൾക്ക് മുമ്പ് അവതാർ ആദ്യ ഭാഗം 4കെ മികവിൽ വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. സാങ്കേതിക തികവിൽ അവതാർ ആദ്യ ഭാഗം കാണാൻ നിരവധി പേർ തിയറ്ററുകളിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.