വാക്കു പാലിച്ച് രേഖാചിത്രത്തിന്റെ അണിയറ പ്രവർത്തകർ; സുലേഖ ചേച്ചിയുടെ രംഗം പുറത്തുവിട്ടു

ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി. ചാക്കോ അണിയിച്ചൊരുക്കിയ ചിത്രമാണ് രേഖാചിത്രം. 2025ലെ മലയാളത്തിലെ ആദ്യ ഹിറ്റുകൂടിയാണ് ചിത്രം. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ചിത്രത്തിൽ നിന്ന് താൻ അഭിനയിച്ച ഭാഗം വെട്ടിക്കളഞ്ഞത് കണ്ട് കരഞ്ഞുപോയ സുലേഖ എന്ന നടിയെ ആസിഫ് അലി ആശ്വസിപ്പിക്കുന്ന വിഡിയോ വൈറലായിരുന്നു. രേഖാചിത്രത്തില്‍ ആസിഫ് അലിക്കൊപ്പം രണ്ട് ഷോട്ടുകളിൽ സുലേഖ അഭിനയിച്ചിരുന്നു. എഡിറ്റിങ് ടേബിളിൽ എത്തിയപ്പോൾ സിനിമക്ക് ദൈർഘ്യം കൂടിയതിനാൽ ആ രംഗങ്ങൾ വെട്ടിമാറ്റപ്പെട്ടു.

പടം റിലീസ് ആയപ്പോള്‍ സിനിമ കാണാനായി സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടി സുലേഖ തിയേറ്ററിലെത്തി. എന്നാല്‍, സിനിമ കണ്ടപ്പോഴാണ് തന്റെ ഭാഗം എഡിറ്റ് ചെയ്ത് കളഞ്ഞത് അറിയുന്നത്. ഇതുകണ്ടതോടെ അവര്‍ ആകെ തകര്‍ന്നു. കണ്ണീരുകൊണ്ട് പിന്നെ ഒന്നും കാണാന്‍ സാധിച്ചില്ലെന്നും സുലേഖ പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോൾ വെട്ടിമാറ്റിയ ഭാഗം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Full View

‘സോറി, നമ്മള്‍ അടുത്ത സിനിമയില്‍ ഒരുമിച്ച് അഭിനയിക്കും. എന്ത് മനോഹരമായിട്ടാണ് ചേച്ചി അഭിനയിച്ചത്. ദൈര്‍ഘ്യം കാരണം അത് കട്ടായി പോയി. ഇനി അതോര്‍ത്ത് കരയരുത്. നമുക്കെല്ലാവര്‍ക്കും ഈ അവസ്ഥ ഉണ്ടായിരുന്നു ചേച്ചീ. ഇനിയെല്ലാം അടിപൊളിയാകും. ഇനി വിഷമിക്കരുത് കേട്ടോ...’എന്നാണ് നേരത്തെ ആസിഫ് അലി സുലേഖയോട് പറഞ്ഞിരുന്നത്.

ആസിഫ് അലി നേരിട്ടെത്തിയായിരുന്നു സുലേഖയുടെ കണ്ണീരൊപ്പിയത്. താരം പങ്കുവെച്ച നല്ല വാക്കുകള്‍ സുലേഖയ്ക്ക് ഊര്‍ജം പകരുകയും ചെയ്തു. സുലേഖയെ കുറിച്ച് വാർത്താസമ്മേളനത്തിലും ആസിഫ് അലി സംസാരിച്ചിരുന്നു

Tags:    
News Summary - asif-ali-released-deleted-scene-from-rekhachithram.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.