സംവിധായകനും അഭിനേതാക്കളും പുതുമുഖങ്ങൾ; 'അപ്സര' ഒടിടിയിൽ സ്ട്രീമിങ്ങ് തുടങ്ങി

പുതുമുഖങ്ങളെ അണിനിരത്തി നവാ​ഗതനായ ശ്യാം കൃഷ്‌ണൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രം അപ്‌സര ഒടിടിയിൽ റിലീസ് ചെയ്‌തു. സൈന പ്ലേയിലാണ് ചിത്രം റിലീസ് ചെയ്‌തത്. ചിത്രത്തിന്‍റെ ഛായാ​ഗ്രഹണവും എഡിറ്റിങ്ങും ശ്യാം തന്നെയാണ് കൈകാര്യം ചെയ്‌തിരിക്കുന്നത്.

100 സ്റ്റോറീസിന്‍റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ അലൻ ചെറമ്മൽ, ശരത് വിഷ്‌ണു ​ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് കെ ചന്ദ്രൻ, ബോബി, മൂന്നാർ സുബ്രമണ്യൻ, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Full View

സാമുവൽ എബിയാണ് പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ശ്യാം കൃഷ്ണൻ ചിത്രത്തിൽ രണ്ടു പാട്ടുകൾക്ക് സം​ഗീസ സംവിധാനം ചെയ്തിട്ടുണ്ട്, ​ഗാനങ്ങൾ ഇതിനോടകം സോഷ്യൻ മീഡിയിയിൽ വൈറലായിരുന്നു. ​ജയകുമാർ ചെങ്ങമനാട്, ബാൽ ആന്‍റണി പാപ്പു സന്തൂപ് നാരായൺ എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രമോദ് ചന്ദ്രനാണ് പ്രൊഡക്ഷൻ കൺട്രോളർ. ആർട്ട് മുരളി ബി, അമലേഷ്, സഹ സംവിധാനം സുമേഷ് എസ് എസ്, വൈശാഖ് എംഎസ്, മേക്കപ്പ് സുരേഷ് ചെമ്മനാട്

Tags:    
News Summary - Apsara Movie Directed by new comer Syam Krishnan started streaming in OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.