'പാന്‍ ഇന്ത്യന്‍ സുന്ദരി'ചിത്രീകരണത്തിനിടെ അപ്പാനി ശരത്തിന് പരിക്ക്

വെബ് സീരിസ് 'പാൻ ഇന്ത്യൻ സുന്ദരി'യുടെ ചിത്രീകരണത്തിനിടെ നടൻ അപ്പാനി ശരത്തിന് പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. കാലില്‍ ക്ഷതമേറ്റ താരത്തെ ഉടന്‍തന്നെ വൈദ്യസഹായത്തിന് വിധേയനാക്കി. പരിക്ക് സാരമായതല്ലെന്നും അധികം വൈകാതെതന്നെ ശരത്തിന് തന്റെ ജോലി തുടരാനാകും എന്നുമാണ് പ്രതീക്ഷ.

ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി'യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. HR productions ന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് സീരീസ് നിർമിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി HR OTTയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ് 'പാൻ ഇന്ത്യൻ സുന്ദരി' എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ , ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫർ : DJ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്.

Tags:    
News Summary - Appani Sarath injured during the shooting of 'Pan Indian Sundari'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.