Posted On
date_range Updated On
date_range തനിക്ക് ഹൃദയാഘാതമുണ്ടായി, മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർന്നു; ആ മോശം ദിനങ്ങളെ കുറിച്ച് അനുരാഗ് കശ്യപ്
വിഷാദരോഗത്തിനെതിരെയുളള പോരാട്ടത്തെ കുറിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
താൻ മൂന്ന് വർഷത്തോളം ചികിത്സയിലായിരുന്നുവെന്നും മൂന്ന് പ്രാവശ്യത്തോളം പുനരധിവാസ കേന്ദ്രത്തിൽ പോയിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. കൂടാതെ മകൾക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ചും അനുരാഗ് കശ്യപ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം തനിക്ക് ഹൃദയാഘാതമുണ്ടായി. ബലാത്സംഗ ഭീഷണി കാരണം മകള്‍ക്ക് ആങ്സൈറ്റി പ്രശ്നങ്ങളും ഉണ്ടായി. താൻ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിനു പിന്നാലെയാണ് മകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണികള്‍ ഉയരാന്‍ തുടങ്ങിയത്. ഇതെ തുടര്‍ന്ന് 2019-ആഗസ്റ്റില്‍ ട്വിറ്ററില്‍ നിന്നും ഇടവേളയെടുത്തു- അനുരാഗ് കശ്യപ് അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.