പ്രണയദിനത്തിൽ രസകരമായ കുറിപ്പ് പങ്കുവെച്ച് നടൻ ആന്റണി വർഗീസ്. ഭാര്യ അനീഷയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഓർമ പങ്കുവെച്ചത്.' ഹാപ്പി വാലന്റൈൻസ് ഡേ, മൈ ഡിയർ ഖുറേഷി' എന്ന് കുറിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്.
'ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ... ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്'- നടൻ കുറിച്ചു. ആന്റണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മിഡിയയിൽ വൈറലായിട്ടുണ്ട്.
സ്കൂൾകാലം മുതൽ അടുത്ത സുഹൃത്തുക്കളായ ആന്റണിയും അനീഷയും 2021 ആണ് വിവാഹിതരാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.