താരസമ്പന്നമായി പെപ്പെയുടെ വിവാഹ റിസപ്​ഷൻ; വിഡിയോ വൈറൽ

അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആൻറണി വർഗീസി​െൻറ വിവാഹം ശനിയാഴ്​ച്ചയായിരുന്നു നടന്നത്​. പെപ്പെ എന്ന്​ അറിയപ്പെടുന്ന താരം അയർലൻറിൽ​ നഴ്​സായ അനീഷ പൗലോസിനെയാണ്​​ മിന്നുകെട്ടിയത്​. ഇരുവരും സ്​കൂൾകാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പ​െങ്കടുത്തിരുന്നത്​. സിനിമയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഞായറാഴ്​ച്ച വിവാഹ റിസപ്​ഷൻ നടത്തുകയായിരുന്നു​. ഇപ്പോൾ വിവാഹ സത്​കാരത്തി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്​. ജയസൂര്യ, ടോവിനോ തോമസ്​, ജോജു ജോർജ്​, നിഖില വിമൽ, സാനിയ ഇയ്യപ്പൻ എന്നിവരും അങ്കമാലി ഡയറീസിലെ താരങ്ങളും അണിയറ പ്രവർത്തകരും റിസപ്​ഷനിൽ പ​െങ്കടുത്തു. 

Full View

Tags:    
News Summary - Antony Varghese Pepe Wedding Reception video viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.