'എമ്പുരാന്‍റെ കഥ അറിയില്ലെന്ന് ഞാനോ മോഹൻലാലോ പറഞ്ഞിട്ടില്ല; പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല'

എമ്പുരാന്‍ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് ആന്‍റണി പെരുമ്പാവൂർ.റീ എഡിറ്റിങ് ആരെയും ഭയന്നല്ല, വേറൊരാളുടെ സമ്മർദത്തിലല്ല ഇത് ചെയ്തെന്നും ആന്‍റണി മാധ്യമങ്ങളോട് സംസാരിച്ചു. 

'മോഹൻലാൽ സാറിന് സിനിമയുടെ കഥ അറിയാം. എനിക്ക് അറിയാം. ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. അത് അറിയില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. മോഹൻലാൽ സാറിന് സിനിമയെ കുറിച്ച് അറിയില്ല എന്ന് പറയുന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. ഞങ്ങൾ എല്ലാവരും ഈ സിനിമയെ കുറിച്ച് മനസിലാക്കിയതാണ്. അതിൽ തെറ്റുകൾ തിരുത്തുക ഞങ്ങളുടെ ചുമതലയാണ്.

റീ എഡിറ്റിങ് ആരുടെയും ഭീഷണിയായി കാണരുത്. വേറൊരാളുടെ സമ്മർദത്തിലല്ല ഇത് ചെയ്തത്. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ല. ഭയന്നിട്ടല്ല, നമ്മളൊരു സമൂഹത്തിൽ ജീവിക്കുന്നവരാണ്. മറ്റുള്ള ആളുകളെ ദ്രോഹിക്കുകയോ, അവർക്കു വിഷമമുണ്ടാക്കുന്ന കാര്യം ജീവിതത്തിൽ ചെയ്യണമെന്ന് ആഗ്രഹിച്ച് സിനിമ ചെയ്യുന്നവരവല്ല ഞങ്ങളാരും. ലോകം മുഴുവൻ ഈ സിനിമ വളരെയധികം സന്തോഷത്തോടെ സ്വീകരിച്ച് കഴിഞ്ഞു.

മറ്റാരും ഞങ്ങൾ കാരണം വേദനിക്കരുത്. നാളെയൊരു സിനിമ എടുക്കുന്ന സമയത്ത് വേറൊരു പാർട്ടിക്ക് വിഷമമുണ്ടായാല്‍ സ്വാഭാവികമായും അതും പരിഗണിക്കേണ്ടി വരും. ഇതൊരു പോസിറ്റിവ് ആയി എടുക്കൂ. ലൂസിഫറിന്റെ മൂന്നാം ഭാഗം തീർച്ചയായും ഉണ്ടാകും. ഇത് പോലെയുള്ള കാര്യങ്ങളിലൂടെ തന്നെയാണല്ലോ നമ്മൾ എല്ലാവരും ജീവിച്ച് പോകുന്നത്.

മുരളി ഗോപി ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും അങ്ങനെ വിയോജിപ്പുകൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതം ഇതിന് ആവശ്യമാണ്. ഒരിക്കലും പൃഥിരാജിനെ ഒറ്റപ്പെടുത്തണ്ട ആവശ്യമില്ല. ഞങ്ങൾ എത്രയോ വർഷമായിട്ട് അറിയാവുന്ന ആളുകളാണ്. ഞങ്ങൾ ഒന്നിച്ചെടുത്ത തീരുനമാനമാണ് ഈ സിനിമ നിർമിക്കണമെന്നും ഈ സിനിമ വരണമെന്നും ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്. ആന്‍റണി പെരുമ്പാവൂർ പറഞ്ഞു. 

Tags:    
News Summary - Antony Perumbavoor addresses the media on the Empuran issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.