സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന 'അന്താക്ഷരി' ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അല്‍ ജസ്സം അബ്ദുൽ ജബ്ബാറാണ് നിര്‍മിക്കുന്നത്.
ചിത്രം സോണി ലൈവ് സ്ട്രീമിംഗിലൂടെ ഉടൻ പ്രേക്ഷകരുടെ മുന്നിലെത്തും. ബബ്‌ലു അജു ഛായാഗ്രാഹണം നിർവഹിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്ട് ഡിസൈനര്‍- അല്‍ ജസീം അബ്ദുള്‍ ജബ്ബാർ, സംഗീതം - അംകിത് മേനോന്‍, എഡിറ്റര്‍- ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്യാം ലാല്‍, ആര്‍ട്ട്-സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈനര്‍-അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധീർ സുരേന്ദ്രന്‍, സ്റ്റിൽസ്-ഫിറോഷ് കെ. ജയേഷ്, ഡിസൈന്‍-അജിപ്പൻ, ക്രിയേറ്റീവ് ഡയറക്ടര്‍-നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എം.യു. അഭിലാഷ്, അസോസിയേറ്റ് ഡയറക്ടർ-എ. റെജിവന്‍, റെനിറ്റ് രാജ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സെക്കൻഡ് യൂനിറ്റ് ക്യാമറ-നീരജ് രവി, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ്. മണി, ഓഡിയോഗ്രാഫി- വിഷ്ണു സുജാതന്‍, ആക്ഷന്‍- വിക്കി മാസ്റ്റര്‍, അഡീഷണല്‍ റൈറ്റേഴ്സ്- സാന്‍ജോ ജോസഫ്, രഞ്ജിത് വര്‍മ്മ, പ്രൊഡക്ഷന്‍ കോഓഡിനേറ്റര്‍- ഹരി ആനന്ദ്, വി.എഫ്.എക്‌സ്- പ്രോമിസ്, പി.ആർ.ഒ-ശബരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.