ന്യൂജെൻ കൂട്ടുകെട്ടിന്‍റെ കഥയുമായി 'അഞ്ചിൽ ഒരാൾ തസ്കരൻ'

മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത പഴയകാല സംവിധായകൻ സോമൻ അമ്പാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'അഞ്ചിൽ ഒരാൾ തസ്കരൻ' ചിത്രീകരണം പൂർത്തിയായി. കുടുംബത്തേക്കാൾ കൂട്ടുകാർക്ക് പ്രാധാന്യം കൊടുക്കുന്ന ന്യൂ​െജൻ തലമുറയിൽ ഗുണത്തോടൊപ്പം അതുണ്ടാക്കുന്ന ദോഷങ്ങൾ ഒരു ഫാമിലി എൻറർടെയ്ൻമെൻറായി പറയുന്ന സിനിമയാണിത്​​. ജയശ്രീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കടാചലം, ഉദയശങ്കർ എന്നിവരാണ് നിർമാണം. എസ്. വെങ്കട്ടരാമനാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.

രൺജി പണിക്കർ, ഇന്ദ്രൻസ്, ഹരീഷ് പേരടി, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, സുബ്രഹ്മണ്യൻ ബോൾഗാട്ടി, സജീദ് പുത്തലത്ത്, അനിയപ്പൻ, പ്രശാന്ത് കാഞ്ഞിരമറ്റം, മൻരാജ്, അനുറാം, അംജത് മൂസ, ശ്രവണ, അംബിക, നീന കുറുപ്പ്, സാധിക വേണുഗോപാൽ, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് എന്നിവരോടൊപ്പം സിദ്ധാർഥ് രാജൻ എന്ന പുതുമുഖം നായകനായി അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം-ജയേഷ് മൈനാഗപ്പള്ളി, സ്ക്രിപ്റ്റ് കൺസൾട്ടന്‍റ്​- പ്രസാദ് പണിക്കർ, ക്യാമറ-മണികണ്ഠൻ പി.എസ്, എഡിറ്റിങ്​-സന്ദീപ് നന്ദകുമാർ, രചന-പി.കെ ഗോപി, പി.ടി. ബിനു, സംഗീതം-അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, കലാസംവിധാനം-ഷെബീറലി, ചമയം-സജി കൊരട്ടി, വസ്​ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്, നിശ്ചലഛായാഗ്രാഹണം-അനിൽ പേരാമ്പ്ര, സംഘട്ടന സംവിധാനം-വിനോദ് പ്രഭാകർ (സാമ), നൃത്തസംവിധാനം-സഹീർ അബ്ബാസ്, പരസ്യകല-സത്യൻസ്, വാർത്താ വിതരണം-ഏബ്രഹാം ലിങ്കൺ.

Tags:    
News Summary - Anjil Oral Thaskaran movie shooting completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.