'രാജു ഭായി' തിരിച്ചുവരും; സൂര്യയുടെ അഞ്ജാൻ റീ റിലീസിനൊരുങ്ങുന്നു

സൂര്യയുടെ ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രം അഞ്ജാൻ റീ റിലീസിനൊരുങ്ങുന്നു. 2014 ആഗസ്റ്റ് 15ന് തിയറ്ററുകളിൽ എത്തിയ ചിത്രം എൻ. ലിംഗുസാമിയാണ് സംവിധാനം ചെയ്തത്. റീ എഡിറ്റ് ചെയ്ത പതിപ്പാണ് വീണ്ടും പ്രദർശനത്തിന് എത്തുന്നത്.  നവംബർ 28ന് ചിത്രം വീണ്ടും റിലീസ് ചെയ്യും എന്നാണ് നിർമാതാക്കൾ അറിയിച്ചത്. എന്നാൽ റൺടൈം മുമ്പത്തേക്കാൾ കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്.

ചിത്രം ആദ്യം റിലീസ് ചെയ്തപ്പോൾ രണ്ട് മണിക്കൂർ 40 മിനിറ്റായിരുന്നു ദൈർഘ്യം. എന്നാൽ റീ എഡിറ്റ് പതിപ്പ് ഒരു മണിക്കൂർ 59 മിനിറ്റായിരിക്കുമെന്നാണ് വിവരം. എന്നാൽ സിനിമയുടെ ദൈർഘ്യത്തിലെ വ്യത്യാസത്തെക്കുറിച്ച് നിർമാതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സൂര്യയോടൊപ്പം സാമന്ത റൂത്ത് പ്രഭു, വിദ്യുത് ജംവാൾ, മനോജ് ബാജ്‌പേയി, ദലിപ് താഹിൽ, മുരളി ശർമ, ജോ മല്ലൂരി, സൂരി, ചേതൻ ഹൻസ്‌രാജ്, സഞ്ജന സിങ്, ആസിഫ് ബസ്ര എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഒരു ഗാനരംഗം ഒഴികെ, ബാക്കി ചിത്രീകരണം മുംബൈയിലാണ് നടന്നത്. സംഗീതം യുവാൻ ശങ്കർ രാജയും ഛായാഗ്രഹണവും സന്തോഷ് ശിവനും എഡിറ്റിങ് ആന്റണിയും കൈകാര്യം ചെയ്തു.

2014 ആഗസ്റ്റ് 14ന് ക്വാലാലംപൂരിൽ അഞ്ജാൻ ആദ്യമായി പ്രദർശിപ്പിച്ചത്. ബോക്സ് ഓഫിസിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര അവലോകനങ്ങളാണ് ലഭിച്ചത്. ബംഗ്ലാദേശിൽ ക്യാപ്റ്റൻ ഖാൻ (2018) എന്ന പേരിൽ അഞ്ജാൻ പുനർനിർമിച്ചു. 

Tags:    
News Summary - Anjaan Re-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.