സൽമാൻ ഖാനൊപ്പം ഡാർക്ക് ക്രൈം ത്രില്ലർ; 'അനിമലി'ന് ശേഷം സന്ദീപ് റെഡ്ഡി വങ്ക വീണ്ടും ബോളിവുഡിൽ

ർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമാ ലോകത്ത് ചർച്ചയായ പേരാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയുടെത്. രൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ അനിമലാണ് ഏറ്റവും പുതിയ ചിത്രം. ഡിസംബർ ഒന്നിന് തിയറ്ററിലെത്തിയ ചിത്രം ഏകദേശം 917 കോടിയാണ് ആഗോളതലത്തിൽ നേടിയത്. ഒ.ടി.ടിയിലും അനിമൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. വിമർശനങ്ങളും വിവാദങ്ങളുമൊന്നും കാഴ്ചക്കാരെ ബാധിച്ചിട്ടില്ല.

കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി മറ്റൊരു ചിത്രവുമായി ബോളിവുഡിൽ എത്തുകയാണ്. ഡാർക്ക് ആക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിൽ നടൻ സൽമാൻ ഖാനാണ് പ്രധാനവേഷത്തിലെത്തുന്നതെന്നാണ് വിവരം. ചിത്രവുമായി ബന്ധപ്പെട്ടുളള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണെന്നും ഫിലിം ഫെയർ പുത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രൺബീർ കപൂർ നായകനായ അനിമൽ റിലീസ് ചെയ്തത് മുതൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പ്രമേയം വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ചിത്രത്തെ വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ രംഗത്തെത്തിയിരുന്നു. 'എന്റെ സിനിമയുടെ ക്രാഫ്റ്റ്, എഡിറ്റിങ്, സൗണ്ട് ഡിസൈൻ എന്നിവയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. കാരണം അവർക്ക് സിനിമയെക്കുറിച്ച് സംസാരിക്കാനുള്ള അറിവില്ല. സിനിമയെ എങ്ങനെ വിമർശിക്കണമെന്നോ സിനിമയെ എങ്ങനെ അവലോകനം ചെയ്യണമെന്നോ അവർക്ക് ഒരു ബോധവുമില്ല. 

എന്റെ സിനിമയെ വിമർശിച്ച് നിങ്ങൾ പണവും പ്രശസ്തിയും പേരും സമ്പാദിക്കുന്നു. എന്നിട്ട് മുന്നോട്ട് പോകൂ.  കബീർ സിങ്ങിന്റെ സമയത്ത് മിക്ക വിമർശകരിലും സംഭവിച്ചത് അതാണ്. 'കബീർ സിങ്ങിനെ' വിമർശിക്കുന്നതായിരുന്നു അവരുടെ പ്രശസ്തി'- വങ്ക പറഞ്ഞു.

വിജയ് ദേവരകൊണ്ട പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീർ സിങ് നടൻ ഷാഹിദ് കപൂറാണ് പ്രധാനവേഷത്തിലെത്തിയത്. 2019 ൽ റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ആ വർഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷ നേടിയ ഒരു ചിത്രമായിരുന്നു വങ്കയുടെ കബീർ സിങ്. 68 കോടി മുടക്കി ഒരുക്കിയ ചിത്രം 379 കോടിയാണ് ബോക്സോഫീസിൽ നിന്ന് സമാഹരിച്ചത്.

Tags:    
News Summary - Animal Director Sandeep Reddy Vanga In Talks With Salman Khan For A Dark Thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.