അല്ലു അർജ്ജുൻ, അനശ്വര രാജൻ

'അല്ലു അർജ്ജുൻ മലയാളി നടനാണെന്നാണ് ഞാൻ കരുതിയിരുന്നത്, കേരളത്തിലെ പോപുലർ കൾച്ചറിന്‍റെ പ്രധാന ഭാഗമായിരുന്നു അദ്ദേഹം' -അനശ്വര രാജൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തെലുങ്ക് നടൻ ആരെന്ന ചോദ്യത്തിന് മറിച്ചൊന്നു ചിന്തിക്കാനില്ലാത്ത പോരാണ് അല്ലു അർജ്ജുൻ. 2000ന്‍റെ തുടക്കത്തിൽ കേരളത്തിലെ മറ്റേതു യുവ നടനുള്ളതിനേക്കാൾ ആരാധകർ ഇവിടെ അല്ലുവിനുണ്ടായിരുന്നു. മലയാളത്തിലേക്കു ഡബ്ബ് ചെയ്ത അല്ലു അർജ്ജുൻ സിനിമകൾ ഇന്നും കണ്ടാൽ മടുക്കാത്തവയാണ്. സിനിമ മാത്രമല്ല അല്ലു സിനിമയിലെ പാട്ടുകളും പുതുമ മാറാതെ മലയാളികളുടെ പ്രിയ ഗാനങ്ങളായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മറ്റൊരു ഭാഷയുടെ ഡബ്ബ് ചെയ്ത പതിപ്പാണെന്ന് അറിയാതെ ആവും പലരും ആ കാലഘട്ടത്തിലെ ഹാപ്പി, ആര്യ പോലുള്ള സിനിമകൾ ആസ്വദിച്ചുകണ്ടത്. അത്തരത്തിൽ, അല്ലു അർജ്ജുൻ ഒരു മലയാളി നടൻ ആണെന്നായിരുന്നു താൻ ചെറുപ്പത്തിൽ വിചാരിച്ചിരുന്നതെന്ന് പങ്കുവെച്ചിരിക്കുകയാണ് നടി അനശ്വര രാജൻ.

തെലുങ്കിൽ നടി അഭിനയിക്കുന്ന ചാമ്പ്യൻ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കയായിരുന്നു അനശ്വര. തന്‍റെ ചെറുപ്പകാലത്ത് കേരളത്തിലെ പോപുലർ കൾച്ചറിന്‍റെ പ്രധാനഭാഗമായിരുന്നു അല്ലു അർജ്ജുൻ സിനിമകളെന്ന് നടി പറഞ്ഞു. ആയതിനാൽ തന്നെ അല്ലു ഒരു മലയാളി നടനാണെന്നായിരുന്നു കരുതിയതെന്നും നടി കൂട്ടിച്ചേർത്തു. താൻ ആദ്യമായി ഒരു തെലുങ്ക് സിനിമയാണെന്ന് മനസ്സിലാക്കി കണ്ടത് 2009ൽ റിലീസ് ചെയ്ത എസ്.എസ്. രാജമൗലി ചിത്രം മഹാധീരയാണെന്നും അതിനു മുമ്പ് കണ്ട തെലുങ്കു ചിത്രം നന്തമുരി ബാലകൃഷ്ണയുടെ ശ്രീരാമ രാജ്യം ആയിരുന്നുവെന്നും അനശ്വര പറഞ്ഞു.

പ്രദീപ് അദ്വൈതം സംവിധാനം ചെയ്ത ചാമ്പ്യൻ എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അനശ്വര രാജൻ. റോഷൻ മേകയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രം ക്രിസ്മസിന് തിയറ്ററുകളിൽ എത്തും

Tags:    
News Summary - Anaswara Rajan watched Allu Arjun's films thinking he is Malayalam actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.