Posted On
date_range Updated On
date_range ഷൂട്ടിങ്ങിനിടെ അപകടം; ബച്ചന് വാരിയെല്ലിന് പരിക്ക്, 'ശ്വാസമെടുക്കുമ്പോഴും വേദന'
ആക്ഷൻ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ടി സ്കാൻ എടുത്ത ശേഷം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രഭാസ് - ദീപിക പദുകോൺ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന 'പ്രൊജക്ട് കെ'യുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്.
ശരീരം അനക്കാൻ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. വേദനയ്ക്ക് ചില മരുന്നുകൾ ഉണ്ട് -അദ്ദേഹം ടംബ്ലറിലെ തന്‍റെ ബ്ലോഗിൽ കുറിച്ചു.
അപകടത്തെ തുടർന്ന് 'പ്രൊജക്ട് കെ'യുടെ ചിത്രീകരണം നിർത്തിവെച്ചു. പാൻ-ഇന്ത്യ സയൻസ് ഫിക്ഷൻ ചിത്രമാണ് പ്രൊജക്ട് കെ. 2024 ജനുവരി 12നാണ് തിയറ്ററുകളിൽ എത്തുക. മൂന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള സംഭവങ്ങളാണ് പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.