പ്രഭാസ്, അമിതാബ് ബച്ചൻ, ദീപിക പദുക്കോൺ
പ്രഭാസിനും ദീപികക്കുമൊപ്പം ബച്ചനും; നാഗ് അശ്വിെൻറ ബ്രഹ്മാണ്ഡ ചിത്രം വരുന്നു
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസിെൻറ ബ്രഹ്മാണ്ഡ ചിത്രത്തിൽ ബിഗ് ബി അമിതാബ് ബച്ചനും സുപ്രധാന വേഷത്തിലെത്തും. പ്രഭാസിനൊപ്പം ബോളിവുഡ് താരം ദീപിക പദുക്കോൺ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ ബിഗ് ബി കൂടി അണി ചേരുന്ന വിവരം നിർമാതാക്കളായ വൈജയന്തി മൂവീസാണ് അറിയിച്ചത്.
പേരിട്ടിട്ടില്ലാത്തതിനാൽ 'പ്രഭാസ് 21' എന്ന പേരിൽ അറിയപ്പെടുന്ന ചിത്രം 2022ൽ ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിൽ റിലീസ് ചെയ്യാനാണ് അണിയപ്രവർത്തകർ പദ്ധതിയിടുന്നത്. 'മഹാനടി' എന്ന ചിത്രം ഒരുക്കി പ്രശസ്തനായ സംവിധായകനാണ് നാഗ് അശ്വിൻ.
ബച്ചെൻറ വരവറിയിച്ചുകൊണ്ടുള്ള 27 സെക്കൻഡ് ദൈർഖ്യമുള്ള വിഡിയോക്കൊപ്പം അണിയറപ്രവർത്തകർ ഇങ്ങനെ കുറിച്ചു'ഇതിഹാസം അമിതാബ് ബച്ചനില്ലാതെ ഞങ്ങൾക്കെങ്ങനെ ഒരു ഐതിഹാസിക ചിത്രമൊരുക്കാനാകും'. മുഴുനീള റോളാണ് ബച്ചന് വേണ്ടി മാറ്റിവെച്ചിരിക്കുന്നതെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കി.
വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് ചിത്രത്തിെൻറ പ്രഖ്യാപനം നടത്തിയത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിെൻറ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാകും ഇത്. മലയാളമടക്കമുള്ള ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും.
ദീപിക പദുക്കോണുനൊപ്പം പ്രഭാസ് ഒരുമിച്ചെത്തുന ആദ്യ ചിത്രമാണ് 'പ്രഭാസ് 21'. ദീപികയുടെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയാണിത്. പ്രഭാസിെൻറ നിലവിെല ചിത്രീകരണ തിരക്കുകൾ കഴിഞ്ഞാൽ ഉടൻ 'പ്രഭാസ് 21' ഷൂട്ടിങ് തുടങ്ങും.
ബിഗ്ബജറ്റ് ചിത്രമായിരുന്ന സാഹോ ആയിരുന്നു പ്രഭാസിേൻറതായി അവസാനം വെള്ളിത്തിരയിലെത്തിയ ചിത്രം. കെ.കെ. രാധാകൃഷ്ണ സംവിധാനം ചെയ്യുന്ന 'രാധേ ശ്യാം' ആണ് പ്രഭാസ് അഭിനയിക്കുന്ന ചിത്രം. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തിെൻറ ഭൂരിഭാഗം ചിത്രീകരണവും യൂറോപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.