ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിന് ശേഷം ഡോ.കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ആലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റർ പ്രകാശനം നടന്നത്. കേരള-തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന കഥയാണ് ആലി. കേരളം-തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ കഥ പറയുന്നതുകൊണ്ട് മലയാളത്തിന് പുറമെ തമിഴും സിനിമയിൽ സംസാര ഭാഷയാകുന്നുണ്ട്.
തമിഴ്നാട്ടിൽ താമസിക്കുന്ന മുല്ല അവിടുത്തെ ഒരു സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയറാണ്. ഒരിക്കൽ മുല്ലക്ക് ഒരു അപകടം സംഭവിക്കുന്നു. മലയാളിയായ ഒരു ആയുർവ്വേദ ഡോക്ടർ അവളെ ആശുപത്രിയിലെത്തിക്കുന്നു. ആ പരിചയം അവരെ കടുതൽ അടുപ്പിക്കുകയും ആ അടുപ്പം പ്രണയത്തിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങൾ കഥാഗതിയെ കൂടുതൽ ഉദ്വേഗജനകമാക്കുന്നു.
ആലിയുടെ ഏറ്റവും വലിയ സ്പെഷ്യാലിറ്റി ഇതിലെ പാട്ടുകളാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, അറബിക് ഗാനങ്ങളുൾപ്പടെ ഏഴു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എല്ലാ പാട്ടുകളുടെയും രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായിക ഡോ. കൃഷ്ണാ പ്രിയദർശൻ ആണ്. അറബിക് ഗാനം മാത്രം ട്രാൻസ്‌ലേഷനാണ്. കൈലാഷ്, പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണപ്രിയ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഛായാഗ്രഹണം-റിനാസ് നാസർ, എഡിറ്റിങ് -അബു ജിയാദ്, ഗാനരചന - ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം-കിളിമാനൂർ രാമവർമ്മ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി, ആലാപനം-കിളിമാനൂർ രാമവർമ്മ, അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻഹിഷാം കലാഫ്, അഭി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.