രാജമൗലി ചിത്രം 'ആർ.ആർ.ആറി'ൽ സീതയാകാന്‍ ആലിയ ഭട്ട് എത്തി

ഹൈദരാബാദ്: ബ്രഹ്​മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ 'ആര്‍.ആര്‍.ആറി'ല്‍ ബോളിവുഡ് താരം ആലിയ ഭട്ടും. സിനിമയില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ജൂനിയര്‍ എന്‍.ടി.ആറും രാം ചരണുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് സിനിമ ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് 'ആര്‍.ആര്‍.ആര്‍' എന്ന പേര് കൊണ്ട്് ഉദ്ദേശിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം.

ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിര ഈ സിനിമയിൽ അണിനിരക്കുന്നു. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ഹൈദരാബാദിൽ സിനിമയു​െട ചിത്രീകരണം പുനരാരംഭിച്ചത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. 2021 ജനുവരി എട്ടിന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

ഡി.വി.വി. ദാനയ്യയാണ് നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം-എം.എം. കീരവാണി, പി.ആര്‍.ഒ- ആതിര ദിൽജിത്ത്.

Tags:    
News Summary - Aliya Bhatt in Rajamouli's RRR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.