'ആനകളെ വേട്ടയാടുന്നതിനെതിരെ സിനിമ, ജീവിതത്തിൽ മൃഗവേട്ടയെ പ്രോത്സാഹിപ്പിക്കുന്നു'; ആലിയ ഭട്ടിനെതിരെ വിമർശനം

ഡംബര ബാഗുമായി പൊതുവേദിയിലെത്തി ബോളിവുഡ് താരം ആലിയ ഭട്ടിനെതിരെ വിമർശനം. മൃഗസംരക്ഷണത്തിനെതിരെ സംസാരിക്കുകയും സിനിമയൊരുക്കുകയും ചെയ്ത ആലിയ തന്നെ മൃഗത്തോലുകൊണ്ട് നിർമിച്ച ബാഗ് ഉപയോഗിച്ചതാണ് വിമർശനത്തിന് കാരണം. നടിയുടേത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്ന വിമർശനം.

പശുക്കുട്ടിയുടെ തുകൽക്കൊണ്ട് നിർമിച്ച ഈ ബാഗിന്റെ വില 2.3 ലക്ഷമാണ്. സിനിമയിൽ മൃഗസംരക്ഷണത്തിന് വേണ്ടി സംസാരിക്കുകയും എന്നാൽ ജീവിതത്തിൽ അതൊക്കെ കാറ്റിൽപ്പറത്തുകയാണെന്നും ആലിയയെ പോലൊരു നടി മൃഗവേട്ടയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ശരിയല്ലെന്നും സോഷ്യൽ മീഡിയയിൽ  കമന്റുകൾ ഉയരുന്നു. ആലിയ ഭട്ട് നിർമാണ പങ്കാളിയായ ആനവേട്ടക്കെതിരെയുള്ള വെബ് സീരീസിന്റെ പ്രമോഷന് നടി സംസാരിച്ച് വിഡിയോക്കൊപ്പമാണ്  കമന്റുകൾ ഉയരുന്നത്.

അതേസമയം ആലിയയെ പിന്തുണച്ച് ആരാധകരും  രംഗത്തെത്തിയിട്ടുണ്ട്. വ്യക്തി ജീവിതത്തെയും കരിയറിനെയും കൂട്ടിക്കലര്‍ത്തരുന്നാണ് ഇവർ പറയുന്നത്.

ആനകളെ കൊമ്പിനുവേണ്ടി വേട്ടയാടുന്നതും അതിനെതിരെ വനപാലകര്‍ നടത്തുന്ന പോരാട്ടവുമാണ് ആലിയ സഹപങ്കാളിയായ 'പോച്ചര്‍' എന്ന വെബ് സീരീസിന്‍റെ പ്രമേയം. റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച വെബ് സീരീസില്‍' നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ  അവതരിച്ചത്.   പ്രൈം വിഡിയോ അവതരിപ്പിച്ച് വെബ് സീരീസിന് മികച്ച പ്രതികരണമാണ്  ലഭിച്ചത്. 

Tags:    
News Summary - Alia Bhatt under fire: Actress's leather bag sparks controversy after advocacy for animal welfare and Poacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.