ആഡംബര കാറില്ല; മെട്രോയിൽ യാത്ര ചെയ്ത് അക്ഷയ് കുമാർ- വിഡിയോ

മെട്രോയിൽ യാത്ര ചെയ്ത് നടൻ അക്ഷയ് കുമാർ. സുഹൃത്തിനൊപ്പമാണ് നടൻ എത്തിയത്. മുഖം മാസ്ക്ക് കൊണ്ട് മറച്ചിട്ടുണ്ടായിരുന്നു. അക്ഷയ് കുമാറിന്റെ മെട്രോ സവാരിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. റോഡിലെ തിരക്കിനെ തുടർന്നാണ് നടൻ യാത്രക്കായി മെട്രോ തിരഞ്ഞെടുത്തത്.

നേരത്തെ മെട്രോ സർവീസിനെ അഭിനന്ദിച്ച് അക്ഷയ് കുമാർ രംഗത്തെത്തിയിരുന്നു. സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്താൻ ഏറ്റവും നല്ല മാർഗം മെട്രോ ആണെന്നായിരുന്നു നടൻ കുമാർ പറഞ്ഞത്. മുംബൈയിലെ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയപ്പോൾ യാത്ര ചെയ്യാൻ മെട്രോ മികച്ചതായി തോന്നിയെന്നും നടൻ കൂട്ടിച്ചേർത്തു. നടൻ അമിതാഭ് ബച്ചനും മുംബൈ മെട്രോയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

ടൈഗർ ഷ്രോഫിനൊപ്പമുള്ള ബഡേ മിയാൻ ചോട്ടെ മിയാൻ, വെൽക്കം ടു ദി ജംഗിൾ, ഹേരാ ഫേരി 3, സൂരറൈ പോട്രുവിന്റെ റീമേക്ക് എന്നിവയാണ് അക്ഷയ് കുമാറിന്റെ പുതിയ പ്രൊജക്റ്റുകൾ. സെൽഫി, ഒഎംജി 2, മിഷൻ റാണിഗഞ്ച് എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് കഴിഞ്ഞ വർഷം അക്ഷയിന്റേതായി തിയറ്ററുകളിലെത്തിയത്. ഒഎംജി 2 ബോക്‌സ് ഓഫീസിൽ നൂറുകോടിയിലേറെ കളക്റ്റ് ചെയ്തിരുന്നു.


Tags:    
News Summary - Akshay Kumar takes the Mumbai metro instead of luxury car, videos surface online of the actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.