'ഗുഡ് ബാഡ് അഗ്ലി'യുടെ പ്രദർശനത്തിനിടെ അജിത്ത് ആരാധകരും വിജയ് ആരാധകരും തമ്മിൽ തല്ല്

ഗുഡ് ബാഡ് അഗ്ലിയുടെ പ്രദർശനത്തിനിടെ അജിത്ത് ആരാധകർ തമ്മിൽ തല്ല്. അജിത് കുമാറിന്റെ 'ഗുഡ് ബാഡ് അഗ്ലി'ഏപ്രിൽ 10നാണ് തിയറ്ററുകളിൽ എത്തിയത്. ആഘോഷത്തിനും റെക്കോർഡ് കളക്ഷനും ഇടയിൽ പ്രദർശനത്തിനിടെ സിനിമാ തിയറ്റർ- ആരാധകർ തമ്മിലുള്ള പോരാട്ട വേദിയായി പാലക്കാട് തിയറ്റർ മാറി.

ഗുഡ് ബാഡ് അഗ്ലിയുടെ പ്രദർശനത്തിന് വിജയ് ആരാധകരും അജിത്ത് ആരാധാകരും തമ്മിലാണ് വഴക്കുണ്ടായത്. ആരാധകർ പരസ്പരം ആക്രോശിച്ചുകൊണ്ട് വഴക്കുണ്ടാക്കുന്നതും സംഘർഷമുണ്ടാക്കുന്നതും വിഡിയോയിൽ കാണാം. സംഘർഷത്തിൽ സ്‌ക്രീനിങ് ഏരിയക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

അതേസമയം ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിന് ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലുള്ള പി.എസ്.എസ് മൾട്ടിപ്ലക്‌സിൽ അജിത് കുമാറിന്റെ 250 അടിയിലധികം ഉയരമുള്ള കൂറ്റൻ കട്ട് ഔട്ട് തകർന്ന് വീണിരുന്നു. കട്ട് ഔട്ട് തകർന്ന് വീഴുമ്പോള്‍ ആളുകള്‍‌ ഓടി രക്ഷപ്പെടുന്ന വിഡിയോ സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്.

അജിത്തിന്റെ 63മത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

Tags:    
News Summary - Ajith's fans break into fight during Good Bad Ugly screening in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.