മോഹൻലാലിന്റെ ദൃശ്യം 2 ഹിന്ദിയിൽ ഏറ്റില്ല; ആദ്യ പകുതിയിൽ തന്നെ കൈവിട്ടു പോയി, അജയ് ദേവ്ഗണ്ണിന് പാളിയത് ഇവിടെ!

ന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ഒരു ചിത്രമായിരുന്നു മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. അതുവരെ കണ്ടുവന്ന ത്രില്ലർ ചിത്രങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് മോഹൻലാലിന്റെ ജോർജ്ജ് കുട്ടി എത്തിയത്. മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രം പിന്നീട് മറ്റുള്ള ഭാഷകളിലും പ്രദർശനത്തിനെത്തി കൈയടി നേടി. ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

അജയ് ദേവ് ഗൺ, ശ്രേയ ശരൺ, തബു കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ദൃശ്യം 2 ന്റെ ബോളിവുഡ് പതിപ്പ് തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗം ബോളിവുഡിൽ മികച്ച കളക്ഷൻ നേടിയിരുന്നു. എന്നാൽ ഒന്നാം ഭാഗത്തെ പോലെ രണ്ടാം ഭാഗത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായിട്ടില്ലെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കാനും ചിത്രത്തിനായിട്ടില്ലത്രേ. ഇതാണ്  ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്.

ഏഴു വർഷത്തിനു ശേഷമാണ് ദൃശ്യം രണ്ടാം ഭാഗം  എത്തുന്നത്. ഈ ഇടവേള കഥാപാത്രങ്ങളിലും മുഴച്ചു കാണിക്കുന്നുണ്ട്. എന്നാൽ നടൻ അജയ് ദേവ്ഗൺ തന്റെ കഥാപാത്രത്തിനോട് നീതിപുലർത്തിയിട്ടുണ്ടെങ്കിലും തബുവിന് സ്ക്രീൻ സ്പെയിസ് കുറഞ്ഞത്   പേരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ മലയാളം ദൃശ്യം 2 ൽ നിന്ന്  മാറ്റമില്ലാതെയാണ് ഹിന്ദി പതിപ്പും എത്തിയിരിക്കുന്നതെന്നും പറയുന്നു.

ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്‍ക്രീനുകളിലായിട്ടാണ് ദൃശ്യം2 ന്റെ ഹിന്ദി പതിപ്പ് പ്രദർശനത്തിനെത്തിയത്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. അജയ് ദേവ്ഗൺ, തബു, ശ്രേയ ശരൺ എന്നിവർക്കൊപ്പം ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Ajay Devgn's Drishyam 2 gripping climax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.