മോഹൻലാലിന്റെ ദൃശ്യം 2 ആയിരിക്കില്ല ഹിന്ദിയിൽ; കഥയിലെ മാറ്റത്തെ കുറിച്ച് അജയ് ദേവ്ഗൺ

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് ഹിന്ദി പതിപ്പ്  ഒരുക്കിയിരിക്കുന്നതെന്ന് നടൻ അജയ് ദേവ്ഗൺ. സിനിമയുടെ ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്.

ഒരുപാടു മാറ്റങ്ങളോടെയാണ് ദൃശ്യം 2 ഒരുക്കിയിരിക്കുന്നത്. കാണുമ്പോൾ ഒരു പുതിയ സിനിമയാണെന്ന് നിങ്ങൾക്ക് തോന്നും. ദൃശ്യം രണ്ടിന്റെ കഥപൂർത്തിയാക്കാൻ ഏകദേശം 7 മാസത്തോളം വേണ്ടി വന്നു. ഒരുപാട് മറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട് '- അജയ് ദേവ്ഗൺ ട്രെയിലർ ലോഞ്ചിൽ പറഞ്ഞു.

ദൃശ്യം രണ്ടാംഭാഗത്തിൽ നടൻ അക്ഷയ് ഖന്നയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അജയ് ദേവ് ഗൺ പങ്കുവെച്ചിരുന്നു. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രമായ ഐജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രത്തെയാണ് നടൻ ഹിന്ദിയിൽ അവതരിപ്പിക്കുന്നത്.

അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രം 2022 നവംബർ 18 നാണ് തിയറ്ററുകളിൽ എത്തുന്നത്.

Tags:    
News Summary - Ajay Devgn Opens Up About There are a lot of changes In ‘Drishyam 2’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.