ആ സംഭവത്തിന് ശേഷം മഞ്ഞ വസ്ത്രത്തെ ഭയമായിരുന്നു; ഗുരുവായൂരിൽവച്ചുണ്ടായ മോശം അനുഭവത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
ചെറുപ്പത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞു നടി ഐശ്വര്വ ലക്ഷ്മി. സിനിമ വികടനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറുപ്പത്തിലുണ്ടായ മോശം അനുഭവം വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നും അന്ന് പ്രതികരിക്കാൻ അറിയില്ലായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
എല്ലാ സ്ത്രീകൾക്കും ജീവിതത്തിൽ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവും. ചെറുപ്പത്തിൽ ഗുരുവായൂരിൽവച്ച് അങ്ങനെയൊരു സംഭവം നേരിടേണ്ടി വന്നു. ചെറിയ പ്രായത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഇന്നാണെങ്കിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം. എന്നാൽ അത്തരം കാര്യങ്ങൾ എന്നും മനസിൽ നിൽക്കും - ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
അന്ന് മഞ്ഞ നിറത്തിലുളള സ്ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു ധരിച്ചത്. അതിന് ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ മോശമായത് എന്തെങ്കിലും ധരിക്കുമോ എന്നൊരു ഭയം മനസിൽ കടന്നു കൂടി. പിന്നീട് ഞാനായിട്ടു തന്നെ അതിനെ തരണം ചെയ്തു. ഇപ്പോൾ കൂടുതലും ധരിക്കുന്നത് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ്. കോയമ്പത്തൂരിൽവച്ച് നടന്ന ഒരു സിനിമ പ്രമോഷനിടയിലും സമാനമായ സംഭവം നേരിടേണ്ടി വന്നു-ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.
ഗാട്ട ഗുസ്തിയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. വിഷ്ണു വിശാലാണ് നായകൻ. കുമാരിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഐശ്വര്യ ലക്ഷ്മിയുടെ മലയാള ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.