തമിഴ്​ യുവനടന്‍ ശ്രീവാസ്തവിന്‍റെ ആത്​മഹത്യ: മാനസിക സമ്മർദത്തിലായിരുന്നെന്ന്​ റിപ്പോർട്ട്​



ചെന്നൈ: കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ്​ യുവനടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ (30) ഗാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നെന്ന്​ റിപ്പോർട്ട്​. ഇതിന്​ താരം കുറച്ചുനാളുകളായി ചികിത്സ തേടിയിരുന്നെന്നും തമിഴ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

ചെന്നൈയിലെ വസതിയിൽ വ്യാഴാഴ്ചയാണ്​ ശ്രീവാസ്​തവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്​. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്​മഹത്യയാണെന്ന നിഗമനത്തിലാണ്​ പൊലീസ്​. ശ്രീവാസ്​തവിന്‍റെ പിതാവിന്‍റെ പേരിലുള്ളതാണ്​ ഈ വീട്​. ബിസിനസ്​ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വീടാണിത്​.

ബുധനാഴ്ച ഷൂട്ടിങ്ങ്​ ഉ​ണ്ടെന്ന്​ വീട്ടുകാരോട്​ പറഞ്ഞാണ്​ പെരമ്പൂരിലെ വീട്ടിൽ നിന്ന്​ ശ്രീവാസ്​തവ്​ പോയത്​. എന്നാൽ, അന്ന്​ ഷൂട്ടിങ്​ ഒന്നും ഷെഡ്യൂൾ ചെയ്​തിരുന്നില്ലെന്ന്​ പിന്നീട്​ വിവരം ലഭിച്ചതായി വീട്ടുകാർ പറയുന്നു. ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'എന്നൈ നോക്കി പായും തോട്ട' എന്ന ചിത്രത്തില്‍ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്. 'വലിമൈ തരായോ' എന്ന വെബ്‌സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Actor Srivastava Chandrasekhar dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.