മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ'ത്തിന്റെ സെറ്റിൽ നടൻ സംഗീത് പ്രതാപിന്റെ പിറന്നാൾ ആഘോഷം. പഴംപൊരി മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. കേക്ക് വരാൻ വൈകിയതുകൊണ്ടാണ് പഴംപൊരി മുറിച്ച് ആഘോഷിച്ചത്.
മോഹൻലാലിനും സത്യൻ അന്തിക്കാടിനുമൊപ്പമുള്ള സംഗീതിന്റെ ജന്മദിനാഘോഷ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘വേറെ ആരുടെയെങ്കിലും ബർത്ത്ഡേ ഉണ്ടാ’ എന്ന് ചോദിച്ചുകൊണ്ട് മോഹൻലാൽ ആണ് ആദ്യം പഴംപൊരി എടുത്തു നൽകിയത്. പിന്നീട് സെറ്റിലുള്ളവർക്കൊപ്പം കേക്കും മുറിച്ചു. സംഗീതിന്റെ ഭാര്യയും ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിലെത്തിയിരുന്നു. സംഗീത് ഇൻസ്റ്റഗ്രാം പേജിൽ പിറന്നാൾ ആഘോഷത്തിന്റെ രസകരമായ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
ബ്രോമൻസ് ആണ് സംഗീതിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഫെബ്രുവരി 14 ആണ് ചിത്രം റിലീസ് ചെയ്തത്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സത്യൻ അന്തിക്കാട് ചിത്രത്തിലും ഒരു പ്രധാനകഥാപാത്രമായാണ് സംഗീത് എത്തുന്നത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ കഥ അഖിൽ സത്യന്റേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.