ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്നത് മൂന്ന് ഹിന്ദി ചിത്രങ്ങൾ

നെറ്റ്ഫ്ലിക്സ്, സീ5, പ്രൈം വിഡിയോ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലായി ഈ ആഴ്ച മൂന്ന് പ്രധാന ഹിന്ദി ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്.

120 ബഹദൂർ

പരം വീർ ചക്ര അവാർഡ് ജേതാവ് മേജർ ഷൈതൻ സിങ് ഭാട്ടിയായി നടൻ ഫർഹാൻ അക്തർ അഭിനയിക്കുന്ന '120 ബഹദൂർ' ഒ.ടി.ടിയിലേക്ക്. ഈ യുദ്ധ ചിത്രം 1962ലെ റെസാങ് ലാ യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ്. മേജർ ഷൈത്താൻ സിങ്ങിന്റെയും അദ്ദേഹത്തിന്റെ ധീരരായ സൈനികരുടെയും കഥ പറയുന്ന ഈ ചിത്രം ജനുവരി 16 മുതൽ ആമസോൺ പ്രൈം വിഡിയോ സ്ട്രീമിങ് ആമസോൺ പ്രൈം വിഡിയോ ആരംഭിക്കും. 2025 നവംബർ 21നാണ് ചിത്രം റിലീസ് ചെയ്തത്. രസ്നീഷ് റേസി ഘായ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫർഹാൻ അക്തർ, റാഷി ഖന്ന, സ്പർശ് വാലിയ, വിവൺ ഭതേന, ധൻവീർ സിങ്, ദിഗ്‌വിജയ് പ്രതാപ്, സാഹിബ് വർമ, അങ്കിത് സിവാച്ച് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തസ്കരി: ദ സ്മഗ്ലേഴ്സ് വെബ്

ഇമ്രാൻ ഹാഷ്മി നായകനാകുന്ന ഈ ക്രൈം ത്രില്ലർ വെബ് സീരീസ് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളെ പിടികൂടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്. ഈ സീരീസ് ജനുവരി 14 മുതൽ നെറ്റ്ഫ്ലിക്സിലൂടെ കാണാം. നീരജ് പാണ്ഡെ ഒരുക്കിയ 'തസ്കരി: ദ സ്മഗ്ലേഴ്സ് വെബ്ബി'ൽ സ്മഗ്ലിങ് സംഘങ്ങളെ തകർക്കാൻ ചുമതലപ്പെടുത്തിയ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് ഇമ്രാൻ അവതരിപ്പിക്കുന്നത്. കസ്റ്റംസ്, കള്ളക്കടത്ത്, സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചാണ് ഈ പരമ്പര സംസാരിക്കുന്നത്.

മസ്തി 4

റിതേഷ് ദേശ്മുഖ്, വിവേക് ഒബ്‌റോയ്, അഫ്താബ് ശിവ്‌ദാസാനി എന്നിവർ വീണ്ടും ഒന്നിക്കുന്ന ഒരു കോമഡി ചിത്രമാണിത്. മസ്തി ഫ്രാഞ്ചൈസിയിലെ നാലാം ഭാഗമായ ഈ ചിത്രം ജനുവരി 16ന് സീ5ലൂടെ സ്ട്രീം ചെയ്യും. മിലാപ് സാവേരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എക്സൽ മൂവീസ്, ഇന്ദ്ര കുമാർ, അശോക് തക്കറിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2004ൽ പുറത്തിറങ്ങിയ മസ്തി വലിയ വിജയമായിരുന്നു. തുടർന്ന് ഗ്രാൻഡ് മസ്തി, ഗ്രേറ്റ് ഗ്രാൻഡ് മസ്തി എന്നീ ഭാഗങ്ങളും പുറത്തിറങ്ങി. ഏകദേശം 9 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് എന്നത് ആരാധകർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

Tags:    
News Summary - Three Hindi films coming to OTT this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.