നടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ അമ്മയായി. തരപുത്രി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആൺകുഞ്ഞ് ജന്മം നൽകിയ വിവരം പങ്കുവെച്ചത്. തങ്ങൾ സുഖമായി ഇരിക്കുന്നുവെന്നും റുഷ്ദ സോഷ്യൽ മീഡിയയിൽ കുറിച്ചു.
താരപുത്രിക്ക് ആശംസയുമായി സിനിമാ ലോകം എത്തിയിട്ടുണ്ട്. നടി ശ്വേത മേനോൻ അടക്കമുളള ആശംസ നേർന്നിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലായിരുന്നു റുഷ്ദയുടേയും കൊല്ലം സ്വദേശി അൽത്താഫ് നവാബിന്റേയും വിവാഹം. മോഹൻലാൽ, വിക്രം പ്രഭു, ജാക്കി ഷറഫ്, വിക്രം പ്രഭു, ലാൽ, ശരത് കുമാർ, രാധിക ശരത് കുമാർ, വിനീത്, നദിയ മൊയ്തു, പൂനം ദില്ലൻ, ശ്വേത മേനോൻ, ശേഭന, മേനക, സുഹാസിനി, ലിസി, മണിരത്നം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മലയാളത്തിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലും റഹ്മാൻ സജീവമായിരുന്നു.
സംഗീത സംവിധായകൻ എ. ആർ റഹ്മാന്റെ ഭാര്യ സഹോദരിയാണ് നടൻ റഹ്മാന്റെ ഭാര്യ മെഹറുന്നീസ. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.