മുംബൈ: മുതിർന്ന നടന്ന ജൂനിയർ മെഹ്മൂദ് അന്തരിച്ചു. 67 വയസായിരുന്നു. ദീർഘനാളായി അർബുദബാധിതനായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മുംബൈയിലെ ജൂഹു പള്ളിയിലായിരിക്കും കബറടക്കം നടക്കുക. ഭാര്യക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു താമസം.
ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന മെഹ്മൂദിന് കരളിലും ശ്വാസകോശത്തിലും കാന്‍സര്‍ ബാധിച്ചിരുന്നു. പിന്നീട് കുടലുകളിലേക്കും രോഗബാധ എത്തിയതോടെ മഹ്മൂദ് തീര്‍ത്തും അവശനാവുകയായിരുന്നു. 1956 നവംബര്‍ 15ന് ജനിച്ച ജൂനിയര്‍ മഹ്മൂദിന്റെ യഥാർഥ പേര് നയീം സയിദ് എന്നാണ്.ഹാത്തി മേരാ സാത്തി, മേരാ നാം ജോക്കര്‍, കാരവാന്‍, ബ്രഹ്മചാരി തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മെഹ്മൂദ്.
രണ്ടുമാസത്തോളമായി അദ്ദേഹം കിടപ്പായിരുന്നു. ചെറിയ പ്രശ്നങ്ങൾ മാത്രമായിരിക്കും എന്നാണ് ഞങ്ങളൊക്കെ കരുതിയത്. എന്നാൽ പെട്ടെന്ന് അദ്ദേഹത്തിന്റെ ശരീരഭാരം നന്നായി കുറയാൻ തുടങ്ങി. മെഡിക്കൽ പരിശോധനയിൽ അദ്ദേഹത്തിന് അർബുദമാണെന്ന് കണ്ടെത്തി. കരളിലും ശ്വാസകോശത്തിലും അർബുദം പിടിമുറുക്കിയിരുന്നു. പിന്നീട് കുടലിലേക്കും അർബുദം എത്തി. അർബുദം നാലാംഘട്ടത്തിലെത്തിയെന്ന് ഡോക്ടർമാർ പറഞ്ഞു. അദ്ദേഹത്തിന് വെറും 40 ദിവസമേ ശേഷിക്കുന്നുള്ളൂവെന്നും അവർ അറിയിച്ചു.''-ദിവസങ്ങൾക്ക് മുമ്പാണ് ജൂനിയർ മെഹ്മൂദിന്റെ ആരോഗ്യനിലയെ കുറിച്ച് സുഹൃത്തായ സലാം കാസി മാധ്യമങ്ങളോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.