റിലീസിനൊരുങ്ങുന്ന മലയാളം സിനിമകളിൽ ഏറെ പ്രതീക്ഷകളുള്ള സിനിമയാണ് ചിദംബരം സംവിധാനം നിർവഹിച്ച ബാലൻ ദി ബോയ്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനു ശേഷം സിനിമക്ക് മികച്ച പ്രതികരണങ്ങളും പ്രേക്ഷക ശ്രദ്ധയും കൈവരിക്കാനും സാധിച്ചിരുന്നു.
ഇപ്പോളിതാ ഒന്നിലധികം ഭാഷകളിലാണ് സിനിമയുടെ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. അജയ് ദേവ്ഗൺ, നാഗ ചൈതന്യ, സൂര്യ ശിവകുമാർ, രാജ്.ബി.ഷെട്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ വിവിധ ഭാഷകളിലുള്ള ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്.
ആകാംഷയും ത്രില്ലറും മാനുഷിക ഭാവങ്ങളും നിറഞ്ഞതാണ് ബലന്‍റെ ട്രെയിലർ. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കിയിരിക്കുന്ന ബാലൻ ദി ബോയ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ജൂൺ 19നാണ് മറ്റൊരു ചിദംബരം മാജിക്കായ ബാലൻ തിയേറ്ററുകളിലെത്തുക. ഇതിനകം തന്നെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഷൈജു ഖാലിദാണ് ബാലന്‍റെ സിനിമാറ്റോഗ്രഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.