'ട്രാൻസ്' സിനിമ പരാജയപ്പെടാനുള്ള കാരണം ഇതാണ്; വെളിപ്പെടുത്തി ഫഹദ് ഫാസിൽ

 അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് സിനിമയുടെ പരാജയത്തെക്കുറിച്ച് ഫഹദ് ഫാസിൽ. സിനിമയിൽ ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങൾ കുറവായിരുന്നുവെന്നാണ് നടൻ പറയുന്നത്. ട്രാൻസ് സിനിമ ഇപ്പോൾ പുറത്തിറങ്ങിയിരുന്നെങ്കിൽ വിജയിക്കുമായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

'ട്രാൻസ് സിനിമയിൽ ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും ഇല്ലായിരുന്നു. ബോധവൽക്കരണവും അതുപോലെയുളള കാര്യങ്ങളുമായിരുന്നു ചിത്രം സംസാരിച്ചത്. കൂടാതെ ഒരു ഘട്ടമെത്തിയപ്പോൾ രസകരമായ ഭാഗങ്ങൾ പൂർണ്ണമായും ചിത്രത്തിൽ നിന്ന് ഒഴിവാക്കി. അവിടെയാണ് ഞങ്ങൾ പരാജയപ്പെട്ടത്. ട്രാൻസിന്റെ രണ്ടാം പകുതി തിരുത്തിയാൽ ഒരുപാട് മാറ്റങ്ങളുണ്ടാകും.  ഇപ്പോൾ  സിനിമകളിലൂടെ  മതത്തെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

2020 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം ഗൗതം വാസുദേവ് ​​മേനോൻ, ദിലീഷ് പോത്തൻ, നസ്രിയ നസിം , ചെമ്പൻ വിനോദ് ജോസ്, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, വിനായകൻ, അർജുൻ അശോകൻ എന്നിവരാണ് പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    
News Summary - Actor Fahadh Faasil Opens Up About commercial failure of Trance.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.