ബോളിവുഡ് നടൻ അനുപം ഖേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. അതിന്റെ ചിത്രങ്ങൾ ശനിയാഴ്ച വൈകുന്നേരം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മ അയച്ച രുദ്രാക്ഷമാല അനുപം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
തന്റെ ട്വീറ്റിൽ അനുപം ഖേർ ഹിന്ദിയിൽ എഴുതി, "ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളെ കണ്ടുമുട്ടിയതിൽ വലിയ സന്തോഷമുണ്ട്. രാജ്യവാസികൾക്കായി നിങ്ങൾ രാവും പകലും ചെയ്യുന്ന കഠിനാധ്വാനം പ്രചോദനകരമാണ്. നിങ്ങളെ സംരക്ഷിക്കാൻ അമ്മ അയച്ച രുദ്രാക്ഷമാല നിങ്ങൾ സ്വീകരിച്ച ആദരവ് ഞാൻ എന്നും ഓർക്കും. ജയ് ഹോ. ജയ് ഹിന്ദ്."
അനുപം ഖേറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി മോദി എഴുതി -"വളരെ നന്ദി, അനുപം ഖേർ. ബഹുമാനപ്പെട്ട മാതാജിയുടെയും നാട്ടുകാരുടെയും അനുഗ്രഹം മാത്രമാണ് രാഷ്ട്ര സേവനത്തിൽ തുടർച്ചയായി പ്രവർത്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്."
നേരത്തെ അനുപം ഖേർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിവേക് അഗ്നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.