‘കിങ്​ ഓഫ് കൊത്ത’യിലെ കഥാപാത്രങ്ങളെ കുറിച്ച് വാചാലയായി ഐശ്വര്യ ലക്ഷ്മി

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘കിങ്​ ഓഫ് കൊത്ത’യെ കുറിച്ച് വാചാലയായി നടി ഐശ്വര്യ ലക്ഷ്മി​. സിനിമയിലെ നായികയായ ഐശ്വര്യ ദുൽഖറിനൊപ്പമാണ് കൊത്തയുടെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെച്ചത്.

ഒരു ഗ്യാങ്സ്റ്റർ സിനിമയാണെങ്കിലും അതിന്‍റെ കഥ എത്ര നന്നായി എഴുതി എന്നതിനാണ് ഊന്നൽ നൽകേണ്ടതെന്ന് ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി. സിനിമയിൽ നിരവധി കഥാപാത്രങ്ങളുണ്ട്. എല്ലാ കഥാപാത്രങ്ങളും നന്നായി രൂപപ്പെടുത്തിയെന്നത് സിനിമക്ക് ഏറെ പ്രധാനപ്പെട്ടതും നിർണായകവുമാണ്. ഇക്കാര്യം നന്നായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ്​ ഓഫ് കൊത്ത’. ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്കെത്തുമ്പോൾ മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Full View

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സിനിമയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജെക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ സംഗീതമൊരുക്കി.

Full View


Tags:    
News Summary - Actor Aishwarya Lekshmi explained Dulquer Salmaan's film King of Kotha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.