രാം ഗോപാൽ വർമയുടെ ചിത്രങ്ങളിൽ ആമിർ ഖാൻ അഭിനയിക്കില്ല; കാരണം...

മിർ ഖാൻ- രാം ഗോപാൽ വർമ കൂട്ടുക്കെട്ടിൽ ഒരുങ്ങിയചിത്രമാണ് രംഗീല. 1995 ൽ പുറത്തിറങ്ങിയ ഈ സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ല. പൊതുവേദികളിൽ പോലും ഒന്നിച്ച് പ്രത്യക്ഷപ്പെടാറില്ല. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ കാരണം വീണ്ടും വാർത്തകളിൽ നിറയുകയാണ്.

ആമിർ ഖാനെ കേന്ദ്രകഥാപാത്രമാക്കി രാം ഗോപാൽ വർമ സംവിധാനം ചെയ്ത രംഗീല വൻ വിജയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസിന് ശേഷം ആമിർ ഖാന്റെ പ്രകടനത്തെക്കുറിച്ച് ആർ.ജി.വി പറഞ്ഞത് നടനെ ചൊടിപ്പിച്ചു. സിനിമയിലെ നായകനായ ആമിർ ഖാനെക്കാൾ മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ വെയിറ്ററായി എത്തിയ ജൂനിയർ ആർട്ടിസ്റ്റ് കാഴ്ചവെച്ചതെന്നായിരുന്നു പറഞ്ഞത്.  പിന്നീട് ആമിർ  ഖാൻ ആർ.ജി.വി ചിത്രങ്ങളിൽ  അഭിനയിച്ചിട്ടില്ല.

2022ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദക്ക് ശേഷം ആമിർ ഖാൻ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. അഭിനയത്തിന് ഇടവേള നൽകിയെങ്കിലും നിർമാണ മേഖലയിൽ സജീവമാണ്. ലാപതാ ലേഡീസാണ് ഏറ്റവും ഒടുവിൽ ആമിർ ഖാൻ നിർമിച്ച ചിത്രം. കിരൺ റാവു ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ബോളിവുഡിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് താരമിപ്പോൾ.

Tags:    
News Summary - Aamir Khan will NEVER work with Ram Gopal Varma, know why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.