മുംബൈ ​തെരുവിൽ കുട്ടികൾക്കൊപ്പം ആമിർ ഖാ​െൻറ 'ഗള്ളി ക്രിക്കറ്റ്​'; മാസ്​ക്​ എവിടെയെന്ന്​ സോഷ്യൽ മീഡിയ

ബോളിവുഡിലെ സൂപ്പർസ്റ്റാർ ആമിർ ഖാൻ മുംബൈയിലെ തെരുവിൽ വെച്ച്​ കുട്ടികൾക്കൊപ്പം ഗള്ളി ക്രിക്കറ്റ്​ കളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്​. അവാർഡുകൾ വാരിക്കൂട്ടിയ ലഗാൻ എന്ന ചിത്രത്തിൽ ക്രിക്കറ്റ്​ താരമായി വേഷമിട്ട്​ പരിചയമുള്ള ആമിർ ഗള്ളി ക്രിക്കറ്റിലും മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. എന്നാൽ, താരത്തി​െൻറ പ്രവൃത്തിയിൽ ചിലർ രോഷവും പ്രകടിപ്പിച്ചു.

ആമിർ ഖാ​െൻറ ബാറ്റിങ്​ പകർത്തി സമൂഹ മാധ്യമങ്ങളിൽ പാപ്പരാസികൾ പങ്കുവെച്ചതോടെ നടി കിശ്വർ മെർച്ചൻറ്​ അടക്കമുള്ളവർ മാസ്​ക്​ ധരിക്കാത്തതിന്​ താരത്തിനെതിരെ രംഗത്തെത്തി. കുറച്ച്​ പന്തുകൾക്ക്​ ബാറ്റ്​ ചെയ്​തതിന്​ ശേഷം ഗ്രൗണ്ടിൽ നിലത്ത്​ വെച്ചിരുന്ന മാസ്​കും മറ്റ്​ സാധനങ്ങളും പെറുക്കിയെടുത്തുകൊണ്ട്​ ആമിർ കുട്ടികൾക്കൊപ്പം സെൽഫിക്ക്​ പോസും ചെയ്​തിരുന്നു. സാമൂഹിക അകലം പാലിക്കാതെ മാസ്​ക്​ പോലും ധരിക്കാതെ രണ്ട്​ ഡസനിലധികം കുട്ടികൾക്കൊപ്പം സെൽഫിയെടുത്തതാണ്​ പലരും ചോദ്യം ചെയ്യുന്നത്​.

ഒരാളും മാസ്​ക്​ ധരിച്ചിട്ടില്ല... എങ്ങനെ..? എന്തുകൊണ്ട്​...? നടി കിശ്വർ ഇൻസ്റ്റഗ്രാമിൽ ചോദിച്ചു. 'അവരിൽ ആർക്കും മരണത്തിൽ ഭയമില്ല...' കിശ്വറിനെ പിന്തുണച്ച്​ മറ്റൊരാൾ പ്രതികരിച്ചു. എന്നാൽ, ആമിർ ഖാനെ അനുകൂലിച്ചും ചിലരെത്തി. "ഒരു കായിക വിനോദത്തിനിടയിൽ ആളുകൾക്ക്​ ശ്വസിക്കേണ്ടതുണ്ട് .. അത്​ മനസിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ലേ,"-ഒരാൾ ചോദിച്ചു.

ആമിർ ഖാ​െൻറ അടുത്ത സിനിമ ലാൽ സിങ്​ ചദ്ദയാണ്​. ഹോളിവുഡ്​ ചിത്രം ഫോറസ്റ്റ്​ ഗംപി​െൻറ റീമേക്കായി ഒരുങ്ങുന്ന ലാൽ സിങ്​ ചദ്ദയിൽ കരീന കപൂറാണ്​ നായിക. ഇൗ വർഷാവസാനം റിലീസിനായി കാത്തിരിക്കുകയാണ്​ ചിത്രം.

Tags:    
News Summary - Aamir Khan plays cricket with children in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.