'പൂരം കൊടിയേറി മക്കളേ'... ടൈം ട്രാവൽ ചെയ്യാൻ ഷാജി പാപ്പനും കൂട്ടരും റെഡി; 'ആട് 3' റിലീസ് തീയതി പുറത്ത്

പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് ആട്. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെ ഷാജി പാപ്പനെയും അറക്കൽ അബുവിനെയും ഒക്കെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് നിർമിച്ചത്.

ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ പൂജ കഴിഞ്ഞ മേയ് മാസത്തിൽ നടന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. നിര്‍മാതാവായ വിജയ് ബാബു അദ്ദേഹത്തിന്‍റെ സമൂഹമാധ്യമത്തിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. ആട് മൂന്ന് ഒരു ടൈം ട്രാവൽ ചിത്രമാണെന്ന സൂചന പോസ്റ്ററിൽ കാണാം. 2026 മാര്‍ച്ച് 19ന് ചിത്രം തിയറ്ററുകളിലെത്തും.

ഫാന്‍റസി, ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിന്‍റെ അവതരണമെന്ന് ചിത്രത്തിന്‍റെ സംവിധായകനായ മിഥുൻ മാനുവൽ തോമസ് പൂജ ചടങ്ങിൽ സൂചിപ്പിച്ചിരുന്നു. കൂടാതെ ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടെന്നും മിഥുൻ പറഞ്ഞു.

Full View

ജയസൂര്യ, സൈജു കുറുപ്പ്,വിനായകൻ,അജു വർഗീസ്, ഇന്ദ്രൻസ്, ധർമജൻ ബൊൾ ഗാട്ടി, ഹരികൃഷ്ണൻ, വിനീത് മോഹൻ, ഉണ്ണിരാജൻ പി.ദേവ് എന്നിവരെല്ലാം ആടിലെ പ്രധാന കഥാപാത്രങ്ങളാണ്. സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിങ് - ലിജോ പോൾ.കലാസംവിധാനം - അനീസ് നാടോടി. മേക്കപ്പ് - റേണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ-സ്റ്റെഫി സേവ്യർ . പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്. സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.

Tags:    
News Summary - Aadu 3 release date out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.