മലയാള സിനിമകൾ എപ്പോഴും പുതിയ പ്രമേയങ്ങളും ആഖ്യാനങ്ങളും പര്യവേക്ഷണം ചെയ്യാൻ താൽപ്പര്യപ്പെടാറുണ്ട്. ഈ ആഴ്ച, വ്യത്യസ്ത വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നതും ഏറ്റവും ജനപ്രിയരായ താരങ്ങൾ അഭിനയിക്കുന്നതുമായ ചില ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുകയാണ്. ഈ ആഴ്ച (ജൂലൈ 21-28) തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് മൂന്ന് മലയാള സിനിമകളാണ്.
ഒരു ചലച്ചിത്രകാരനാകാനും അതുവഴി തന്റെ പ്രണയം നേടാനും ആഗ്രഹിക്കുന്ന റൊണാൾഡോ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് ചിത്രം. ഫുൾഫിൽ സിനിമാസിന്റെ ബാനറിൽ നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു റൊണാൾഡോ ചിത്രം'. അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്ന റെജി കോശി, ഇന്ദ്രൻസ്, ലാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 25ന് ചിത്രം തിയറ്ററിലെത്തും
കലാഭവൻ പ്രജോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമ പന്ത്. പ്രണയത്തിന്റെയും സസ്‌പെൻസിന്റെയും സംയോജനമായിരിക്കും ചിത്രം. ഭഗത് എബ്രിഡ് ഷൈനാണ് പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ഇഷാൻ ഛബ്രയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം ജൂലൈ 25ന് തിയറ്ററിലെത്തും
സുരേഷ് ഗോപി, വിജയരാഘവൻ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. മാത്യു തോമസിന്റെ ആദ്യ സംവിധാന സംരംഭമാണിത്. റിലീസിന് മുമ്പ് ചില നിയമപരമായ തടസങ്ങൾ ചിത്രത്തെ ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.