തമിഴിൽ ഈ ആഴ്ച തിയറ്ററിൽ എത്തുന്നത് രണ്ട് ചിത്രങ്ങൾ...

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് തീയറ്റർ റിലീസുകളാണ് ഈ ആഴ്ച തമിഴ് സിനിമയിൽ ഉള്ളത്. ഏപ്രിൽ 24നും 25നുമായാണ് ചിത്രങ്ങൾ പുറത്തിറങ്ങുന്നത്. രണ്ടും കോമഡി ചിത്രങ്ങളാണ് എന്നാണ് റിപ്പോർട്ട്.

ഗാങ്ങേഴ്‌സ് (ഏപ്രിൽ 24)

സുന്ദർ സി സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ഗാങ്ങേഴ്‌സ്. ചിത്രത്തിൽ വടിവേലുവിനൊപ്പം സുന്ദർ സിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. 15 വർഷത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്‍റെ ട്രെയിലർ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. കാതറിൻ തെരേസയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭഗവതി പെരുമാൾ, എസക്കി കൃഷ്ണസാമി, ഹരീഷ് പേരടി, മൈം ഗോപി , മുനീഷ്കാന്ത് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുമോ (ഏപ്രിൽ 25)

തമിഴ് കോമഡി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മിർച്ചി ശിവ നായകനായ ഈ ചിത്രം തിയേറ്ററുകളിൽ കാണുക മികച്ച അനുഭവം ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. യാദൃശ്ചികമായി ജപ്പാനിലെ സുമോ ഗുസ്തി ലോകത്തേക്ക് നയിക്കപ്പെടുന്ന നായകന്‍റെ കഥയാണ്. ശിവ, പ്രിയ ആനന്ദ്, വി.ടി.വി ഗണേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എസ്.പി. ഹോസിമിൻ ആണ് സംവിധാനം ചെയ്തത്.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിൽ ശിവയും വി.ടി.വി. ഗണേഷും സുമോ ഗുസ്തിക്കാരനെ പരിപാലിക്കുന്നത് കാണിക്കുന്നുണ്ട്. 2019 ലാണ് ചിത്രീകരണം ആരംഭിച്ചത്. വെൽസ് ഫിലിം ഇന്റർനാഷണൽ ബാനറിൽ ഇഷാരി കെ. ഗണേശാണ് ചിത്രം നിർമിക്കുന്നത്.

Tags:    
News Summary - 2 Tamil movies releasing in theaters this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.