Posted On
date_range Updated On
date_range 'ഒരു നടൻ മാത്രം!'; പരീക്ഷണ ചരിത്രത്തിന് തുടക്കം
കൊച്ചി: ഡ്രീം ടീം അമിഗോസിൻെറ ബാനറിൽ എ.കെ. വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുൻ ജ്യോതി എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണ് '18 പ്ലസ്'. പൂർണമായും ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന '18 പ്ലസ്' മലയാളത്തിൽ പുതിയ അവതരണ ശൈലി ഒരുക്കാനുള്ള ശ്രമമാണെന്ന് അണിയറ പ്രവർത്തകര്‍ അറിയിച്ചു.
ഒരുപറ്റം യുവാക്കളാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവര്‍ത്തിക്കുന്നത്. ഛായാഗ്രഹണം-ഷാനിസ് മുഹമ്മദ്, സംഗീതം-സഞ്ജയ് പ്രസന്നന്‍, എഡിറ്റിങ്- അര്‍ജ്ജുന്‍ സുരേഷ്, ഗാനരചന-ഭാവന സത്യകുമാര്‍, പ്രൊഡക്ഷന്‍ ഡിസെെന്‍-അരുണ്‍ മോഹന്‍, സ്റ്റില്‍സ്-രാഗൂട്ടീസ്, പരസ്യകല-നിതിന്‍ സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ കുര്യക്കോസ്, പ്രൊജക്റ്റ് കണ്‍സള്‍ട്ടൻറ്-ഹരി വെഞ്ഞാറമൂട്, വാര്‍ത്ത പ്രചാരണം-എ.എസ് ദിനേശ്.
സെപ്റ്റംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.