പത്തനംതിട്ട: സിനിമ മേഖലയിലെ പ്രശ്നങ്ങളിൽ അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലാണ് സർക്കാർ ഇടപെടുന്നതെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. സിനിമ വ്യവസായത്തിലല്ല, താരസംഘടനയിലാണ് കുറെയധികം പ്രശ്നങ്ങൾ. ഇതുസംബന്ധിച്ച് സർക്കാറിന് പരാതി ലഭിച്ചിട്ടില്ല.
എങ്കിലും സർക്കാർ ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടും. അടുത്ത ദിവസം സിനിമ മേഖലയിലെ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ട്.
അമ്മയിലെ പ്രശ്നങ്ങൾ സിനിമ മേഖലയിലെ മുതിർന്ന വ്യക്തിത്വങ്ങൾ ഇടപെട്ട് പരിഹരിക്കേണ്ട സമയം അതിക്രമിച്ചു. പ്രശ്നങ്ങൾ മറ്റൊരു തലത്തിലേക്ക് പോകാതെ മുതിർന്ന താരങ്ങൾ ഇടപെടണമെന്നും മന്ത്രി വിഷ്ണുനാഥ് പറഞ്ഞു.
തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സിനിമ-സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ചൊവ്വാഴ്ച ചര്‍ച്ച നടത്തും. വൈകീട്ട് നാലിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച. ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്.
അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംഘടന പ്രതിനിധികളെ കാണുന്നതിന് മുന്നോടിയായി വകുപ്പ് മേധാവികളുമായി മന്ത്രി അവലോകന യോഗം നടത്തി. നിലവിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ചർച്ചയാകാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.