ഇന്ത്യയിലെ ആദ്യ ആറ്റിട്യൂഡ് ഹണ്ട് നാളെ കൊച്ചിയിൽ; ഷോ ഡയറക്റ്ററായി ഇടവേള ബാബു

"മാൻ ഓഫ് കേരള", "വുമൺ ഓഫ് കേരള എന്നീ ടൈറ്റിലുകൾക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ആറ്റിട്യൂഡ് ഹണ്ട് ഫിനാലെ നവംബർ 13ന് ഉച്ചക്ക് 2 മണി മുതൽ നെടുമ്പാശ്ശേരിയിലെ ഐസ് ലാൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടും. 

എഫ്.ഐ ഇവെന്റ്സ് സംഘാടകരും ഡാലുകൃഷ്ണ ദാസ് കൊറിയോഗ്രാഫറും ആയ ഷോ സംവിധാനം ചെയ്യുന്നത് ഇടവേള ബാബുവാണ്. എഫ്.ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ടൈറ്റിലിന്റെ ഭാഗമായി പ്രൊഫഷണൽ മോഡൽസിന്റെ ഡിസൈനർ ഷോയും ഇതോടൊപ്പം നടത്തപ്പെടുന്നുണ്ട്.

ഇരുവിഭാങ്ങങ്ങളിലായി 50 ഓളം മത്സരാർത്ഥികൾ മാറ്റുരക്കുന്ന ഈ ഇവന്റിൽ പുതുമയേറിയ 3 റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്.

ഇരു ടൈറ്റിലുകളിലും തിരഞ്ഞെടുക്കുന്ന വിജയികൾക്കായി 5 ലക്ഷത്തിൽ പരം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. മൽസരാർഥികൾക്കു ഈ മാസം 10 മുതൽ ഗ്രൂമിങ് ആരംഭിക്കും.

ഷോ ഡയറക്ടർ ഇടവേള ബാബു, കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസ്. എഫ്.ഐ ഇവന്റസ് ചെയര്മാൻ രഞ്ജിത് എം.പി. പ്രൊജക്റ്റ് മാനേജർ ഇസ്ലാ മുല്ലാല് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - India's first Attitude Hunt tomorrow in Kochi; Avala Babu as show director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.